Contatti
Info
News
16 LUG 2022 · പകല്‍വെളിച്ചത്തില്‍ ഈ നിയമലംഘനമെല്ലാം നടന്നിട്ടും പോലീസ് കണ്ണടച്ചിരിപ്പാണോ എന്നൊരു ചോദ്യം ആരുടെയും മനസില്‍ വരും. എന്നാല്‍, അതത്ര എളുപ്പമല്ല എന്ന നിലപാടിലാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പും. 150 സി.സി.ക്ക് മുകളിലുള്ള സൂപ്പര്‍ ബൈക്കുകളിലായി റോഡില്‍ മത്സരയോട്ടവും അപകടകരമായി വാഹനമോടിക്കലും തടയാനായുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ 'ഓപ്പറേഷന് റേസ്' പ്രത്യേക പരിശോധനയില്‍ നിരവധി കോളേജ് വിദ്യാര്‍ഥികളടക്കം എറണാകുളത്ത് പിടിയിലായിരുന്നു
തയ്യാറാക്കിയത്: അരുണ്‍ ജയകുമാര്‍. അവതരണം: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍
പലരും ഇപ്പോഴും വീഡിയോ ആവശ്യപ്പെടാറുണ്ട്, അപ്പോൾ വീട്ടുകാരെ ഓർക്കും, ജീവന്റെ വില ഓർക്കും | Podcast
16 LUG 2022 · മയക്കുമരുന്നിന്റെ അധോലോകം മാത്രമല്ല, സമാനതകളില്ലാത്ത ദുരന്തത്തിന്റെ തമോഗര്‍ത്തം കൂടി കാത്തിരിപ്പുണ്ട് മരണവേഗത്തിലുള്ള ഈ മത്സരപ്പാച്ചിലുകാരെ. ആരെയും ഞെട്ടിച്ചുകൊണ്ട് പറക്കുന്ന ആളായിരുന്നു നവീന്‍ (പേര് സാങ്കല്പ്പികം). രണ്ട് വര്‍ഷം മുന്‍പ് വരെ. ഇന്ന് തിരുവനന്തപുരം നഗരത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു പ്രദേശത്ത് അമ്മാവന്റെ വീടിന്റെ ഒരു മുറിയില്‍ കോമയില്‍ കിടപ്പാണ് ഈ ഇരുപത്തിമൂന്നുകാരന്. രണ്ടു വര്‍ഷം മുന്‍പ് നടന്ന ഒരു അപകടമാണ് നവീനെ ഈ അവസ്ഥയിലെത്തിച്ചത്. തയ്യാറാക്കിയത്: അരുണ്‍ ജയകുമാര്‍. അവതരണം: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍
13 LUG 2022 · ചെറുപ്പത്തിന്റെ തിളപ്പല്ലെ. ഈ മത്സരയോട്ടവും സ്റ്റണ്ടുമൊക്കെ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലെടുത്തുകൂടെ എന്നു ചോദിച്ചേക്കാം ചിലരെങ്കിലും. എന്നാല്‍, റോഡിലെ ഈ ഇരുചക്ര മരണപ്പാച്ചിലിന് പിന്നില്‍ സ്പോര്‍ട്സ്മാന്‍സ്പിരിറ്റ് മാത്രമല്ല, നല്ല ഒന്നാന്തരം സ്പിരിറ്റ് തന്നെയാണെന്ന് പറയുന്നു പോലീസ്. റോഡിലൂടെ മിന്നായം പോലെ പാഞ്ഞ് പോകുന്ന ചില ബൈക്കുകളെ കാണുമ്പോള്‍ ഇവനൊന്നും ഒരു ബോധവുമില്ലേ എന്ന് ആരെങ്കിലും ചോദിച്ചുപോയെങ്കില്‍ തെറ്റു പറയാനാവില്ല. പലരും നല്ല ബോധത്തോടെയല്ല ആള്‍ത്തിരക്കിലൂടെ ജീവന് പണയം വച്ച് ബൈക്കുകളുമായ പറക്കുന്നത് എന്ന തെളിവു നിരത്തി പറയുകയാണ് പോലീസ്.
മരണവേഗത്തിന്റെ അധോലോകം-പരമ്പര രണ്ടാം ഭാഗം. തയ്യാറാക്കിയത്: അരുണ്‍ ജയകുമാര്‍. അവതരണം: ്അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
11 LUG 2022 · രാത്രി തിരക്കിട്ട് വീടു പറ്റാന്‍ ഓടുന്നവര്‍ ആ കാഴ്ച കണ്ട് ഞെട്ടി. ഇനിയും പൂര്‍ണമായും വിജനമാവാത്ത നിരത്തില്‍ നിരനിരയായി മുരണ്ടുനില്ക്കുന്ന അര ഡസന്‍ ബൈക്കുകള്‍. ഹെല്‍മറ്റും ജാക്കറ്റുമിട്ട് കുതിക്കാന്‍ ഒരുങ്ങിനില്ക്കുന്ന റൈഡര്‍മാര്‍ക്ക് പിറകില്‍ ഒട്ടിച്ചേര്‍ന്ന് ജോഡിയായി പെണ്‍കുട്ടികളും. ഒറ്റയും തെറ്റയുമായി വരുന്ന കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കുമിടയിലൂടെ ഇവര്‍ മുരണ്ടുപായുന്നത് ഞെട്ടലോടെയാണ് വഴിയാത്രക്കാര്‍ കണ്ടുനിന്നത്
News
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Categorie | News |
Sito | - |
webadmin@mpp.co.in |
Copyright 2024 - Spreaker Inc. an iHeartMedia Company