Copertina del podcast

NextGen Updates

  • തൂണിലും തുരുമ്പിലും എഐ; ലോകം നിര്‍മിതബുദ്ധിക്ക് പിറകെ പായുമ്പോള്‍ | Important AI trends

    25 GIU 2024 · ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സര്‍വസാധാരണമായൊരു ചര്‍ച്ചാവിഷയം ആയിരിക്കുന്നു. സാങ്കേതിക വിദ്യാ രംഗത്തെ മുന്‍നിര കമ്പനികളെല്ലാം തന്നെ എഐയ്ക്ക് പിറകെയാണ്. അടുത്ത ദശകങ്ങളില്‍ ലോകത്തെ നയിക്കുക എഐ ആയിരിക്കുമെന്നാണ് പ്രവചനങ്ങള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ പുതിയ വിശേഷങ്ങളുമായി NextGen Updates . അവതരണം: റെജി പി ജോര്‍ജ്, ഷിനോയ് മുകുന്ദന്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.  
    Ascoltato 19 min. 14 sec.
  • തലച്ചോര്‍ കംപ്യൂട്ടറില്‍ കണക്ട് ചെയ്യുന്ന കാലം വരുമോ? മുന്നേറ്റവുമായി ന്യൂറാലിങ്ക്

    2 FEB 2024 · മനുഷ്യവംശത്തിന്റെ ഭാവി നിര്‍ണയിക്കുന്ന കണ്ടുപിടുത്തങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഒട്ടേറെ ഉണ്ടായിട്ടുണ്ട്. അത്തരം ഒരു കണ്ടുപിടുത്തമാവും ന്യൂറാലിങ്ക് എന്നാണ് വിലയിരുത്തപ്പെടുന്നത്. ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിന്റെ ഭ്രാന്തമായി ആശയങ്ങളിലൊന്നായി കരുതിയിരുന്ന, മനുഷ്യന്റെ തലച്ചോറിനേയും കംപ്യൂട്ടറിനേയും ബന്ധിപ്പിക്കാനാവുന്ന ആ സാങ്കേതിക വിദ്യ വളരെ കുറിച്ച് വര്‍ഷങ്ങള്‍ കൊണ്ട് ഒട്ടേറെ മുന്നേറിയിരിക്കുന്നു. ഒടുവില്‍ അത് മനുഷ്യ ശരീരത്തിലും വിജയകരമായി പരീക്ഷിച്ചിരിക്കുന്നു. പ്രൊഡ്യൂസര്‍ അല്‍ഫോന്‍സ പി ജോര്‍ജ്. സൗണ്ട് മിക്‌സിങ് : എസ്. സുന്ദര്‍
    Ascoltato 14 min. 50 sec.
  • ഉപഗ്രഹ ഇന്റര്‍നെറ്റ്- ഇന്ത്യയും ചുവടുവെക്കുമ്പോള്‍| India in Satellite Internet|

    18 GEN 2024 · ജിയോ സ്‌പേസ് ഫൈബര്‍, വണ്‍ വെബ് തുടങ്ങിയ സ്ഥാപനങ്ങളുടെ വരവോടെ ഇന്ത്യയിലും ഉപഗ്രഹ ഇന്റര്‍നെറ്റ് ചര്‍ച്ചയാവുകയാണ്. പരമ്പരാഗത ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ പരിമിതികള്‍ മറികടക്കുന്ന സാറ്റലൈറ്റ് ഇന്റര്‍നെറ്റ് എന്ന ആശയത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടെ ഈ രംഗത്ത് അത്ഭുതകരമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്. സാറ്റലൈറ്റ് ഇന്റര്‍നെറ്റിനെ കുറിച്ച്‌ ഇത്തവണ റെജി പി ജോര്‍ജും ഷിനോയ് മുകുന്ദനും സംസാരിക്കുന്നു: പ്രൊഡ്യൂസര്‍ അല്‍ഫോന്‍സ പി ജോര്‍ജ്
    Ascoltato 18 min. 14 sec.
  • ഓള്‍ട്ട്മാന്റെ തിരിച്ചുവരവും നിഗൂഢമായ പ്രൊജക്ട് ക്യൂ സ്റ്റാറും | Sam Altman to return as OpenAI CEO

    29 NOV 2023 · ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ശക്തരായ ഓപ്പണ്‍ എഐയുടെ മേധാവിയായി സാം ഓള്‍ട്ട്മാന്‍ തിരികെ എത്തിയിരിക്കുന്നു. തന്നെ പുറത്താക്കിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ മുഴുവന്‍ പുറത്താക്കിയാണ് ഈ തിരിച്ചുവരവ്. കമ്പനിയില്‍ കൂടുതല്‍ സ്വാധീന ശക്തിയോടെ തിരികെ വരുന്ന ഓള്‍ട്ട്മാന്റെ ഭാവി പദ്ധതികള്‍ എന്തെല്ലാമായിരിക്കും. നിഗൂഢമായ പ്രൊജക്ട് ക്യു സ്റ്റാറിലൂടെ അദ്ദേഹം ആസൂത്രണം ചെയ്യുന്നതെന്ത്?. റെജി പി ജോര്‍ജും ഷിനോയ് മുകുന്ദനും സംസാരിക്കുന്നു: പ്രൊഡ്യൂസര്‍ അല്‍ഫോന്‍സ പി ജോര്‍ജ് | Sam Altman to return as OpenAI CEO
    Ascoltato 22 min. 58 sec.
  • സ്മാര്‍ട്ഫോണുകളില്ലാത്ത കാലം വരുമോ; ഹ്യൂമന്‍ എഐ പിന്‍ വിപ്ലവം സൃഷ്ടിക്കുമോ | HumaneAIPIN

    17 NOV 2023 · സ്മാര്‍ട് ഫോണുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ഉപകരണം എന്ന നിലയിലാണ് ഹ്യുമേന്‍ 'എഐ പിന്‍' എന്ന പുതിയ ഉപകരണം അവതരിപ്പിച്ചത്. സ്‌ക്രീനില്ലാത്ത ആപ്പുകളില്ലാത്ത ഈ ഉപകരണം ഇതിനകം സാങ്കേതിക ലോകത്തെ ചര്‍ച്ചയായിക്കഴിഞ്ഞു. എങ്ങനെയാണ് എഐ പിന്നും സമാനമായ മറ്റ് സാങ്കേതിക വിദ്യകളും സ്മാര്‍ട്ഫോണുകളുടെ ഭാവിയെ ബാധിക്കുക! റെജി പി ജോര്‍ജും ഷിനോയ് മുകുന്ദനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
    Ascoltato 21 min. 32 sec.
  • സ്വന്തം കണ്ണുകൊണ്ട് കാണുന്നതെല്ലാം വിശ്വസിക്കാമോ? ഡീപ്പ് ഫെയ്ക്കിനെ പേടിക്കണോ ? | Deepfake technology

    10 NOV 2023 · ഇതുവരെ നമ്മുടെ വിശ്വാസത്തിന്റെ ആധികാരികത സ്വന്തം കണ്ണുകളായിരുന്നു. കോടതികളില്‍ പോലും അതുകൊണ്ട് തന്നെ ദൃസാക്ഷിമൊഴികള്‍ക്ക് വലിയ വിലയുണ്ട്. പക്ഷേ കണ്ണുകള്‍ കൊണ്ട് കാണുന്നതുപോലും സത്യമല്ലെന്നാണ് പുതിയകാല ടെക്ക്‌നോളജികള്‍ നല്‍കുന്ന പാഠം. അതെ പറഞ്ഞുവരുന്നത് ഡീപ്പ് ഫെയ്ക്കിനെക്കുറിച്ചാണ്. തെന്നിന്ത്യന്‍ ചലച്ചിത്രതാരം രശ്മിക മന്ദാനയുടെ ഡീപ്പ് ഫെയ്ക്ക് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വീണ്ടും ഡീപ്പ് ഫെയ്ക്ക് സാങ്കേതിക വിദ്യ ചര്‍ച്ചയാകുന്നത്. എന്താണ് ഡീപ്പ് ഫെയ്ക്ക് ? ഗുണങ്ങളും ദ്വോഷങ്ങളുമെന്തൊക്കെയാണ്. റെജി പി ജോര്‍ജും ഷിനോയ് മുകുന്ദനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
    Ascoltato 18 min. 58 sec.
  • ഛിന്നഗ്രഹത്തെ ഇടിച്ചു തെറിപ്പിച്ച നാസയുടെ ഡാര്‍ട്ട്‌ | NASA’s DART Mission

    12 OTT 2022 · നമ്മുടെ ഭൂമി അത്ര സുരക്ഷിതമാണോ? അല്ല എന്നാണുത്തരം. ലക്ഷക്കണക്കിന് ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളും സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്നുണ്ട്. ആറരക്കോടി കൊല്ലങ്ങള്‍ക്കുമുമ്പ് വാല്‍നക്ഷത്രമോ ഛിന്നഗ്രഹമോ, ഏതോ ഒരു ആകാശവസ്തു ഭൂമിയില്‍ വന്നിടിച്ചതാണ് ദിനോസറുകളുടെ വംശം നശിക്കാനിടയാക്കിയതെന്ന് കരുതുന്നവരുണ്ട്. ഭാവിയില്‍ ഇനിയും 'കൊലയാളി' ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ തേടിവന്നേക്കും. ഒപ്പം, കൂട്ടിയിടിയില്‍ തിരിച്ചുപിടിക്കാനാവാത്ത നാശങ്ങളും. ശത്രുക്കളായ ഇത്തരം ഛിന്നഗ്രഹങ്ങളെ ഭൂമിയിലെത്തുംമുമ്പേ പ്രതിരോധിക്കാനുള്ള ശ്രമമാണ് 'ഡാര്‍ട്ട്' ദൗത്യത്തിലൂടെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ലക്ഷ്യമിട്ടത്. ഷിനോയ് മുകുന്ദ | NextGen Updates| സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
    Ascoltato 7 min. 6 sec.
  • 5G, നിങ്ങളെ കാത്തിരിക്കുന്നത് എന്ത് ? | What is 5G? How will it transform our world

    7 OTT 2022 · 5G നിങ്ങളെ കാത്തിരിക്കുന്നത് എന്ത് ? ഇനി വരാന്‍ പോകുന്നത് 5G യുടെ ലോകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചുകഴിഞ്ഞു. എന്താണ് 5G അതിന്റെ നേട്ടങ്ങള്‍ എന്തൊക്കെയാണ്. 5G നിങ്ങളുടെ ലോകത്ത എങ്ങനെയാണ് മാറ്റിമറിയ്ക്കാന്‍ പോകുന്നത്. നെറ്റ്‌സ്‌ജെന്‍ അപ്‌ഡേറ്റ്‌സുമായി ഷിനോയ് മുകുന്ദന്‍. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍ | What is 5G? How will it transform our world
    Ascoltato 14 min. 45 sec.
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യനെ ഇല്ലാതാക്കുമോ? അദൃശ്യമായവ കാണാന്‍ എംആര്‍ ഹെഡ്സെറ്റ് | will destroy humanity one day?

    20 SET 2022 · സാങ്കേതിക വിദ്യാ രംഗത്ത് സമീപകാലത്തുണ്ടായ ചില സംഭവ വികാസങ്ങളാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. അവതരണം: ഷിനോയ് മുകുന്ദന്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | will destroy humanity one day?
    Ascoltato 13 min. 22 sec.
  • 5ജി വരുന്നു; അതിവേഗ ലോകത്തേക്ക് കാലെടുത്തുവെക്കാന്‍ ഇന്ത്യ | 5g Technology | 5G spectrum auction in India | 5G India | Technology Podcast

    29 LUG 2022 · 5ജി വരുന്നു; അതിവേഗ ലോകത്തേക്ക് കാലെടുത്തുവെക്കാന്‍ ഇന്ത്യ ഇന്ത്യയില്‍ അതിവേഗ ഇന്റര്‍നെറ്റിന് തുടക്കമിടാന്‍ പോവുകയാണ്. ലേലം നടപടികള്‍ പൂര്‍ത്തിയായി സെപ്റ്റംബറില്‍ തന്നെ സേവനം ആരംഭിക്കുമെന്നാണ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരിക്കുന്നത്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ സേവനദാതാക്കളാണ് ഇന്ത്യയില്‍ 5ജി എത്തിക്കുക. അഞ്ചാം തലമുറ ആശയവിനിമയ സാങ്കേതിക വിദ്യ എന്താണെന്നും അതിന്റെ നേട്ടങ്ങളെന്തൊക്കെയാണെന്നും വിശദമാക്കുകയാണിവിടെ. ഷിനോയ് മുകുന്ദനും സന്ദീപും: സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് 5G Spectrum Auction News, Technology Podcast, Malayalam Podcast, Mathrubhumi Podcast, 5g in India, 5g Tariff Rate in India, Mathrubhumi Technology
    Ascoltato 21 min. 35 sec.
Mathrubhumi Sci & Tech Podcast | Malayalam
Contatti
Informazioni

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca