Contatti
Info
ഇന്ത്യന്‍ പനോരമ.. മാത്യൂഭൂമി ഡല്‍ഹി ബ്യൂറോ സ്പെഷ്യല്‍ കറസ്പോണ്ടന്റ് മനോജ് മേനോന്റെ കോളം. ഇന്ത്യന്‍ പനോരമയിലൂടെ സമകാലിക ഇന്ത്യയെ അടുത്തറിയാം.
4 DIC 2021 · തണുപ്പിലാണിപ്പോള് ഉത്തരേന്ത്യ കൊടും തണുപ്പിലേക്ക് കടന്നിട്ടില്ല. ഡിസംബര്‍ പകുതി കഴിയുമ്പോഴേക്ക് പതുക്കെ കൊടും തണുപ്പിന്റെ കൈകളിലേക്ക് വീഴും. തണുപ്പിനൊപ്പം പതിവായി എത്തുന്ന വായു മലിനീകരണം ഇത്തവണയും രാജ്യ തലസ്ഥാനത്തെയും പരിസര പ്രദേശങ്ങളെയും ഭയപ്പെടുത്തി വിഴുങ്ങിയിരിക്കുന്നു. ഇന്ത്യന്‍ പനോരമ. തയ്യാറാക്കി അവതരിപ്പിച്ചത് മനോജ് മേനോന്. എഡിറ്റ് ദിലീപ് ടി.ജി
27 NOV 2021 · മണ്ണും മനസും നിറയ്ക്കുന്ന രബീന്ദ്ര സംഗീതം. രബീന്ദ്ര സംഗീതം മാത്രമല്ല ബംഗാളിന്റെ വിലാസം.സാഹിത്യം, രാഷ്ട്രീയം, സംസ്കാരം, രുചി... ഇന്ത്യന്‍ പനോരമ തയ്യാറാക്കി അവതരിപ്പിച്ചത്: മനോജ് മേനോന്, എഡിറ്റ് ദിലീപ് ടി.ജി
20 NOV 2021 · കാര്‍ഷിക നിയമങ്ങള്‍ ഇപ്പോള്‍ റദ്ദാക്കാമായിരുന്നെങ്കില്‍ ഒരു വര്‍ഷം മുന്‍പ് എന്തുകൊണ്ട് റദ്ദാക്കിയില്ല ? റദ്ദാക്കാവുന്ന ഒരു നിയമം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാതെ എന്തിന് കൊണ്ടുവന്നു ? ഒരു വര്‍ഷത്തിനിടയില്‍ നടന്ന സമരത്തില്‍ മരിച്ചുവീണ കര്‍ഷകരുടെ ജീവിതത്തിന് ആര് നഷ്ടപരിഹാരം നല്‍കും ?
മാതൃഭൂമി ഡല്‍ഹി ബ്യൂറോ സ്പെഷ്യല്‍ കറസ്പോണ്ടന്റ് മനോജ് മേനോന്റെ കോളം: ഇന്ത്യന്‍ പനോരമ | എഡിറ്റ്: അര്ജുന് പി.
13 NOV 2021 · കര്‍ഷക സമരഭൂമിയില്‍ ഇതുവരെ പൊലിഞ്ഞത് അറുന്നൂറോളം കര്‍ഷകരുടെ ജീവനുകളാണ്. ഉത്തര്‍പ്രദേശിലെ ലംഖിപൂര്‍ ഖേരി ജില്ലയിലെ തിക്കുനിയാ ഗ്രാമത്തില്‍ കര്‍ഷകര്‍ നടത്തിയ പ്രകടനത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി നാല് കര്‍ഷകര്‍ കൊല്ലപ്പെട്ട ദുരന്തം. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന് ആശിഷ് മിശ്രയുടെ അറസ്റ്റും ആരോപണങ്ങളും. സമരം ഒത്തുതീര്‍ക്കാനായി വിളിച്ചുചേര്‍ത്ത ചര്‍ച്ചകള്‍ പതിനൊന്ന് വട്ടം പരാജയപ്പെട്ടതിന്റെ അനുഭവങ്ങള്‍.
മാതൃഭൂമി ഡല്‍ഹി ബ്യൂറോ സ്പെഷ്യല്‍ കറസ്പോണ്ടന്റ് മനോജ് മേനോന്റെ കോളം: ഇന്ത്യന്‍ പനോരമ | എഡിറ്റ്: ദിലീപ് ടി.ജി.
6 NOV 2021 · ജനങ്ങളുടെ ജീവിതഭാരം കുറക്കാനുള്ള നടപടികള്‍ക്ക് തിരഞ്ഞെടുപ്പ്രാഷ്ട്രീയവുമായി ബന്ധം സ്ഥാപിച്ചാല്‍ ജനജീവിതം നിത്യദുരിതത്തിലാവും. മാത്രമല്ല, വന്‍ വിലക്കയറ്റത്തിന് ചെറിയ പരിഹാരം നിര്‍ദ്ദേശിക്കുന്നത് രാഷ്ട്രീയത്തിന്റെ മറ്റൊരു തന്ത്രമായി വ്യാഖ്യാനിക്കപ്പെടും. ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരുന്നത് ദുസ്സഹമാണ്. ജനങ്ങളുടെ ചുവരെഴുത്തുകള്‍ രാഷ്ട്രീയക്കാരും ഭരണകൂടവും മനസ്സിരുത്തി വായിക്കണം.
മാത്യഭൂമി ഡല്‍ഹി ബ്യൂറോ സ്പെഷ്യല്‍ കറസ്പോണ്ടന്റ് മനോജ് മേനോന്റെ കോളം: ഇന്ത്യന്‍ പനോരമ | എഡിറ്റ്: ദിലീപ് ടി.ജി.
30 OTT 2021 · വിവര വിപ്ലവത്തിന്റെ കാലത്ത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഉപകരണമായി സാങ്കേതിക വിദ്യമാറിയെങ്കിലും സ്വകാര്യത ഇല്ലാതാക്കാനും അത് ഉപയോഗിക്കപ്പെടാം. മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും മാത്രമല്ല എല്ലാവര്ക്കും സ്വകാര്യതയില്‍ ആശങ്കയുണ്ടെന്ന് പെഗാസസ് കേസില്‍ ഉത്തരവ് നല്കുമ്പോള് സുപ്രീം കോടതി ഇന്ത്യന്‍ പനോരമ.. മാത്യൂഭൂമി ഡല്‍ഹി ബ്യൂറോ സ്പെഷ്യല്‍ കറസ്പോണ്ടന്റ് മനോജ് മേനോന്റെ കോളം. എഡിറ്റ് ദിലീപ് ടി.ജി
ഇന്ത്യന്‍ പനോരമ.. മാത്യൂഭൂമി ഡല്‍ഹി ബ്യൂറോ സ്പെഷ്യല്‍ കറസ്പോണ്ടന്റ് മനോജ് മേനോന്റെ കോളം. ഇന്ത്യന്‍ പനോരമയിലൂടെ സമകാലിക ഇന്ത്യയെ അടുത്തറിയാം.
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Categorie | Politica |
Sito | - |
mathrubhumionline@gmail.com |
Copyright 2024 - Spreaker Inc. an iHeartMedia Company