Copertina del podcast

Indepth

 • അച്ഛന്‍ പറഞ്ഞതുപോലെ ഓര്‍ക്കുക വല്ലപ്പോഴും...', പി.ഭാസ്‌കരന്‍ മാസ്റ്ററുടെ മകന്‍ | P. Bhaskaran

  22 APR 2023 · 'എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ് നെഞ്ചിലെന്ന്'...'കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വള കിലുക്കിയ സുന്ദരീ'...'മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല മാടത്തിന്‍ മണിവിളിക്കേ'...കുയിലിനെത്തേടി കുയിലിനെത്തേടി കുതിച്ചുപായും മാരാ... മലയാളസിനിമാഗാനശാഖയുടെ അവിഭാജ്യഘടകമായ പി. ഭാസ്‌കരന്‍ മാസ്റ്റര്‍. ചലച്ചിത്രപ്രവേശത്തിനുമുമ്പേതന്നെ മലയാള സാഹിത്യത്തില്‍ കവിയുടെ ഇരിപ്പിടം സ്വന്തമാക്കിയ പ്രതിഭ. കേരളത്തിന്റെ വിപ്ലവവീര്യം ജയില്‍വാസം വരിച്ച് നേടിയ ഭാസ്‌കരന്‍ മാസ്റ്റര്‍. അദ്ദേഹത്തിന്റെ തൊണ്ണൂറ്റിയൊമ്പതാം ജന്മവാര്‍ഷികത്തില്‍ ഇളയമകന്‍ അജിത് ഭാസ്‌കരന്‍ അച്ഛനെക്കുറിച്ച് സംസാരിക്കുന്നു. തയ്യാറാക്കിയത്: ഷബിത. അവതരണം: അഞ്ജയ് ദാസ്.എന്‍.ടി സൗണ്ട് മിക്‌സിങ്: സനൂപ്.
  Ascoltato 6 min. 39 sec.
 • രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ലില്ലിതോമസ്

  27 MAR 2023 · രാഹുല്‍ ഗാന്ധി ഇപ്പോള്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലേക്ക് നയിച്ച ഒരു സുപ്രീം കോടതി വിധിയുണ്ട്. ആ ചരിത്രവിധിക്ക് പിന്നില്‍ ഒരു മലയാളി അഭിഭാഷകയ്ക്ക് നിര്‍ണായക സ്ഥാനവുമുണ്ട്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയായ അഡ്വ. ലില്ലിതോമസ് ആണ് ആ അഭിഭാഷക. രാജ്യത്തെ ആദ്യ വനിതാ നിയമ ബിരുദാനന്തര ബിരുദക്കാരി. 2019 ഡിസംബര്‍ 10-ന് ന്യൂഡല്‍ഹിയില്‍ അന്തരിച്ച ലില്ലി തോമസ്, 2013-ല്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയായിരുന്നു ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ പല പ്രമുഖരുടേയും ചിറകൊടിച്ച അയോഗ്യതാ വിധിക്ക് കാരണമായത്. തയ്യാറാക്കിയത്: നിജീഷ് കെ.പി. അവതരണം: അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
  Ascoltato 9 min. 36 sec.
 • ഭീതിയും കൗതുകവുമല്ല വേണ്ടത്; ജീവിതത്തില്‍ AI എങ്ങനെ ഉപകാരപ്പെടും എന്ന് ചിന്തിക്കൂ | AI

  27 MAR 2023 · മനുഷ്യന്റെ വികാരങ്ങളും വിചാരങ്ങളും യന്ത്രവും കൂടി കയ്യടക്കിയാല്‍ കലുഷിതമായ ലോകത്ത് മറ്റൊരു ദുരന്തവും കൂടി കാണേണ്ടിവരും. മനുഷ്യനെക്കാളും മനോഹരമായി താത്പര്യങ്ങള്‍ക്കനുസരിച്ച് യന്ത്രം നുണ പറയാന്‍ കൂടി തുടങ്ങിയാലോ. AI-യില്‍ ഇല്ലാത്ത ഇന്‍ഫര്‍മേഷന്‍, പരിമിതിമായ ഡാറ്റ ഉപയോഗിച്ച് വിശ്വാസയോഗ്യമായ രീതിയില്‍ അവതരിപ്പിച്ചാലോ? ചുരുക്കിപ്പറഞ്ഞാല്‍ ഒരു ചായ കുടിക്കണമെന്നു വിചാരിക്കുക. ചായപ്പൊടി ഇല്ലാതെ ഒരു ചായ ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ 'ഇല്ല' എന്ന ഉത്തരത്തിന് പകരം മറ്റൊരു പാചകക്കുറിപ്പ് തന്നാലോ? സമാനരീതിയില്‍ വ്യാജവാര്‍ത്ത നിര്‍മിക്കാന്‍ AI-ക്ക് വളരെ എളുപ്പത്തില്‍ കഴിയും. തയ്യാറാക്കിയത്: ഷമീര്‍ മച്ചിങ്ങല്‍: അവതരണം: അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
  Ascoltato 9 min. 57 sec.
Mathrubhumi Indepth Stories
Contatti
Informazioni

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca