Copertina del podcast

Health

  • ദാഹിച്ചാലും, വേണ്ടത്രെ വെള്ളം കുടിക്കാനാവില്ല; ദുഷ്‌കരം വൃക്കരോഗികളുടെ വേനല്‍ക്കാലം | Kidney disease and the summer season

    8 MAG 2024 · സംസ്ഥാനത്ത് ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വിവിധ ജില്ലകളില്‍ ഉഷ്ണതരംഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൂര്യാഘാതം സൂര്യതപം മുതലായവയെ പ്രതിരോധിക്കാനും നിര്‍ജലീകരണം സംഭവിക്കാതിരിക്കാനുമൊക്കെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവിഭാഗവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമൊക്കെ നിരന്തരം പുറപ്പെടുവിക്കുന്നുണ്ട്. ധാരാളം വെള്ളം കുടിക്കുക, നീരുകളുള്ള പഴങ്ങള്‍ കഴിക്കുക എന്നതൊക്കെയാണ് പ്രധാനം. അപ്പോഴും ഈ വേനല്‍ക്കാലത്ത് മതിയായി വെള്ളം കുടിക്കാനോ ജലാംശമുള്ള പല പഴങ്ങളും കഴിക്കാനോ ഒന്നും കഴിയാത്ത വിഭാഗമുണ്ട്. കിഡ്‌നി രോഗികള്‍. ദാഹമകറ്റാനുള്ള വെള്ളം കുടിക്കാനാവാതെ കൃത്യമായ അളവില്‍ മാത്രം വെള്ളംകുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നവര്‍. എത്രത്തോളം ദുസ്സഹമായിരിക്കും അവരുടെ വേനല്‍ക്കാലം എന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. കിഡ്‌നി രോഗികള്‍ വേനല്‍ക്കാലത്ത് ആരോഗ്യം കാക്കേണ്ട രീതിയേക്കുറിച്ച് പങ്കുവെക്കുകയാണ് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റായ ഡോ. ബിജു.എം.വി. ഒപ്പം വീണാ ചിറയ്ക്കലും. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍ 
    Ascoltato 22 min. 33 sec.
  • രാവിലെ തലവേദന ഉണ്ടോ? ഇതാണ് കാരണങ്ങള്‍ | What Causes Morning Headaches?

    6 OTT 2022 · രാവിലെ തലവേദന ഉണ്ടോ? ഇതാണ് കാരണങ്ങള്‍ ചില ദിവസങ്ങളില്‍ രാവിലെ തന്നെ തലവേദനയോടെ എഴുന്നേല്‍ക്കുന്നവരുണ്ട്. പതിമൂന്ന് പേരില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ രാവിലെകളില്‍ തലവേദന അനുഭവപ്പെടാറുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതില്‍ തന്നെയും പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ് രാവിലെകളിലെ തലവേദന കൂടുതല്‍. എന്താകും കാരണങ്ങള്‍. തയ്യാറാക്കി അവതരിപ്പിച്ചത്: വീണ ചിറയ്ക്കല്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | What Causes Morning Headaches?
    Ascoltato 9 min. 53 sec.
  • ടെന്‍ഷനുള്ളപ്പോള്‍ ഭക്ഷണം കഴിക്കാറുണ്ടോ: അറിയാം ഇമോഷണല്‍ ഈറ്റിങ്ങിന്റെ അപകടങ്ങള്‍ | Emotional Eating

    26 AGO 2022 · നെഗറ്റീവ് ചിന്തകളിലൂടെ കടന്നുപോകുമ്പോഴോ മാനസിക സമ്മര്‍ദം നേരിടുമ്പോഴോ ഭക്ഷണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും അതില്‍ നിന്ന് ആശ്വാസം തോന്നുകയും ചെയ്യുന്ന അവസ്ഥയാണിത്. ഭക്ഷണം കഴിച്ചതിനുശേഷം കുറ്റബോധമോ നാണക്കേടോ തോന്നാനും ഇടയുണ്ട്. ജോലിയിലെ സമ്മര്‍ദമോ ആരോഗ്യപരമായ പ്രശ്‌നങ്ങളോ ബന്ധങ്ങളിലെ തകരാറുകളോ ഒക്കെ ഇമോഷണല്‍ ഈറ്റിങ്ങിലേക്ക് നയിച്ചേക്കാം. തയ്യാറാക്കി അവതരിപ്പിച്ചത്: വീണ ചിറയ്ക്കല്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
    Ascoltato 6 min. 5 sec.
  • ചെള്ളുപനിയെ പേടിക്കണോ ? രോഗം പകരുമോ? എങ്ങനെ തിരിച്ചറിയാം | scrub typhus causes and symptoms

    19 LUG 2022 · ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. അവതരണം: വീണ ചിറയ്ക്കല്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
    Ascoltato 5 min. 53 sec.
  • ലക്ഷണങ്ങള്‍ സമാനം; വൈറല്‍ പനികളെയും കോവിഡിനെയും തിരിച്ചറിയുന്നത് എങ്ങനെ | Differences between Flu and COVID-19​

    16 LUG 2022 · വൈറല്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. കഴിഞ്ഞമാസത്തെ അപേക്ഷിച്ച് ഇരട്ടിയോളം പേരാണ് വൈറല്‍ പനി ബാധിതരായി ചികിത്സ തേടിയെത്തുന്നത്. കോവിഡ് കൂടുന്നുണ്ടെങ്കിലും പനിബാധിതരെ ആശുപത്രികളില്‍ കോവിഡ് ടെസ്റ്റിനു നിര്‍ബന്ധിക്കുന്നില്ല. കോവിഡ് ലക്ഷണങ്ങളോടെ എത്തുന്നവര്‍ക്കുമാത്രമാണ് ടെസ്റ്റ് നടത്തുന്നത്. എന്നാല്‍ കോവിഡ് ലക്ഷണങ്ങള്‍ അവഗണിക്കുന്നവര്‍ ഏറെയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇപ്പോള്‍ പടരുന്ന പനികള്‍ക്കും കോവിഡിനുമെല്ലാം സമാനലക്ഷണങ്ങളാണ് കാണുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. രോഗലക്ഷണങ്ങളുടെ തീവ്രത കണക്കിലെടുത്താണ് രോഗം തിരിച്ചറിയുന്നത്. അവതരണം: വീണ ചിറയ്ക്കല്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Differences between Flu and COVID-19​
    Ascoltato 5 min. 29 sec.
  • എന്താണ് റാംസെ ഹണ്ട് സിന്‍ഡ്രോം രോഗനിര്‍ണയം എങ്ങനെ | Ramsay Hunt syndrome| Podcast

    18 GIU 2022 · കഴിഞ്ഞയാഴ്ചയാണ് അമേരിക്കന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ തന്റെ രോഗവിവരം പുറത്തുവിട്ടത്. പല സംഗീത പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നത് എന്താണെന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് വിരാമമിട്ടാണ് തനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രം എന്ന അസുഖമാണെന്ന വിവരം ബീബര്‍ വ്യക്തമാക്കിയത്. രോഗംമൂലം മുഖത്തിന്റെ പാതിഭാഗം നിര്‍ജീവ അവസ്ഥയിലാണ് എന്ന് വ്യക്തമാക്കുന്ന വീഡിയോയും ജസ്റ്റിന്‍ ബീബര്‍ പങ്കുവെച്ചിരുന്നു. എന്താണ് റാംസെ ഹണ്ട് സിന്‍ഡ്രോം.. രോഗ നിര്‍ണയം എങ്ങനെ. അവതരണം: രൂപശ്രീ. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
    Ascoltato 4 min. 42 sec.
  • മഴക്കാല രോഗങ്ങളെ എങ്ങനെ ചെറുക്കാം | Monsoon Diseases

    28 MAG 2022 · മഴക്കാലം വിവിധ തരം രോഗങ്ങളുടെ കൂടി കാലം ആണ്. ജല ജന്യ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ പടരുന്നതും ഇക്കാലത്താണ്. പനിയാണ് മഴക്കാലത്ത് വില്ലന്‍. ഒന്ന് ശ്രദ്ധിച്ചാല്‍ മഴക്കാലത്ത് രോഗങ്ങള്‍ക്ക് പിടികൊടുക്കാതെ രക്ഷപ്പെടാം. അവതരണം: രൂപശ്രീ. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.
    Ascoltato 4 min. 18 sec.
  • താരനും ചില മിഥ്യാധാരണകളും | Dandruff

    25 MAG 2022 · ശിരോചര്‍മത്തിന്റെ ഉപരിതലത്തിലെ കോശങ്ങള്‍ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് താരന്‍. ഇത്തരം കൊഴിഞ്ഞുപോക്ക് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെങ്കിലും അതിന്റെ തോത് വര്‍ധിക്കുമ്പോഴാണ് ബുദ്ധിമുട്ടായി മാറുന്നത്. താരന്‍ ലളിതമായ രോഗാവസ്ഥയാണെങ്കിലും അതുണ്ടാക്കുന്ന മാനസികപ്രയാസങ്ങള്‍ വളരെ വലുതാണ്. താരന്‍ എന്താണെന്നും അതിനെ എങ്ങനെ നേരിടണമെന്നുമുള്ളതിനെക്കുറിച്ച് ഒട്ടേറെ മിഥ്യാധാരണകളും നിലനില്‍ക്കുന്നു. വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. അശ്വതി യു. അവതരണം: രൂപശ്രീ
    Ascoltato 6 min. 38 sec.
  • നിങ്ങള്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്ള ആളാണോ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക | Podcast

    17 MAG 2022 · ലോകമെങ്ങുമുള്ള മനുഷ്യരില്‍ 100 കോടിയിലേറെ പേര്‍ അനുഭവിക്കുന്ന രോഗാവസ്ഥയാണ് ഹൈപ്പര്‍ ടെന്‍ഷന്‍. ലോകത്ത് പുരുഷന്‍മാരില്‍ നാലിലൊരാള്‍ക്കും സ്ത്രീകളില്‍ അഞ്ചിലൊരാള്‍ക്കും ഈ രോഗമുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും ഇടത്തരമായി നില്‍ക്കുന്ന രാജ്യങ്ങളിലുമാണ് ഹൈപ്പര്‍ടെന്‍ഷന്‍ രോഗികള്‍ അധികവുമുള്ളത്. സാമ്പത്തികാഭിവൃദ്ധി പ്രാപിച്ച രാജ്യങ്ങളില്‍ രോഗികളുടെ തോത് താരതമ്യേന കുറവാണ്. വിവരങ്ങള്‍ക്ക് കടപ്പാട് ഡോ. സി.പി. മുസ്തഫ അവതരണം: മേഘ ആന്‍ ജോസഫ്
    Ascoltato 3 min. 39 sec.
  • എന്താണ് പാന്‍ഡിയ ഡിസ്‌പേഴ്‌സ? ഗുരുതരമാകുന്നത് എപ്പോള്‍? | what is pantoea dispersa

    11 MAG 2022 · കഴിഞ്ഞ ദിവസമാണ് പാലക്കാട്ടു 40 മണിക്കൂര്‍ മാത്രം പ്രായമുള്ള നവജാതശിശുവില്‍ കാണപ്പെട്ട പാന്‍ഡിയ ഡിസ്പേഴ്സ എന്ന ഗുരുതര അണുബാധ നീക്കം ചെയ്ത വാര്‍ത്ത പുറത്തുവന്നത്. രക്തത്തില്‍ 'പാന്‍ഡിയ ഡിസ്പേഴ്സ' ബാധിച്ച കുഞ്ഞിനെയാണ് അഹല്യ(സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി)യില്‍ 14 ദിവസം നീണ്ട വിദഗ്ധ ചികിത്സയ്ക്കൊടുവില്‍ രക്ഷിച്ചത്. തയ്യാറാക്കി അവതരിപ്പിച്ചത്: വീണ ചിറയ്ക്കല്‍. എഡിറ്റ്: ദിലീപ് ടി.ജി
    Ascoltato 6 min. 11 sec.
ആരോഗ്യവാര്‍ത്തകളും വിശേഷങ്ങളും കേള്‍ക്കാം
Contatti
Informazioni

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca