ദാഹിച്ചാലും, വേണ്ടത്രെ വെള്ളം കുടിക്കാനാവില്ല; ദുഷ്‌കരം വൃക്കരോഗികളുടെ വേനല്‍ക്കാലം | Kidney disease and the summer season
8 mag 2024 ·
22 min. 33 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
സംസ്ഥാനത്ത് ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വിവിധ ജില്ലകളില്‍ ഉഷ്ണതരംഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൂര്യാഘാതം സൂര്യതപം മുതലായവയെ പ്രതിരോധിക്കാനും നിര്‍ജലീകരണം സംഭവിക്കാതിരിക്കാനുമൊക്കെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവിഭാഗവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമൊക്കെ നിരന്തരം പുറപ്പെടുവിക്കുന്നുണ്ട്. ധാരാളം വെള്ളം കുടിക്കുക, നീരുകളുള്ള പഴങ്ങള്‍ കഴിക്കുക എന്നതൊക്കെയാണ് പ്രധാനം. അപ്പോഴും ഈ വേനല്‍ക്കാലത്ത് മതിയായി വെള്ളം കുടിക്കാനോ ജലാംശമുള്ള പല പഴങ്ങളും കഴിക്കാനോ ഒന്നും കഴിയാത്ത വിഭാഗമുണ്ട്. കിഡ്‌നി രോഗികള്‍. ദാഹമകറ്റാനുള്ള വെള്ളം കുടിക്കാനാവാതെ കൃത്യമായ അളവില്‍ മാത്രം വെള്ളംകുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നവര്‍. എത്രത്തോളം ദുസ്സഹമായിരിക്കും അവരുടെ വേനല്‍ക്കാലം എന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. കിഡ്‌നി രോഗികള്‍ വേനല്‍ക്കാലത്ത് ആരോഗ്യം കാക്കേണ്ട രീതിയേക്കുറിച്ച് പങ്കുവെക്കുകയാണ് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റായ ഡോ. ബിജു.എം.വി. ഒപ്പം വീണാ ചിറയ്ക്കലും. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company