Copertina del podcast

2nd Half By B.K Rajesh

 • ഡിമരിയയുടെ ഹൃദയചിഹ്നവും മകളുടെ രണ്ടാം ജന്മവും | Ángel Di María 2nd half Podcast

  18 GEN 2023 · ഒരു ദിവസം അവര്‍ നോക്കുമ്പോള്‍ ബേബി വാക്കറില്‍ ഇരുന്നു കളിക്കുകയായിരുന്ന ഒരു വയസുകാരന്‍ മകനെ കാണാനില്ല. ഒാടിച്ചെന്നു നോക്കിയപ്പോള്‍ വാക്കറിനൊപ്പം അവന്‍ കിണറ്റില്‍ വീണുകിടക്കുന്നു. ആ മാതാപിതാക്കള്‍ പെട്ടെന്ന് ആളുകളെ വിളിച്ചുകൂട്ടി മകനെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തി. അവന് പ്രഥമിക ചികിത്സ നല്‍കി. അങ്ങനെ അവന്‍ മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. അവനെ അവര്‍ എയ്ഞ്ചല്‍ എന്ന് വിളിച്ചു. അവന്‍ വളര്‍ന്ന് വലുതായപ്പോള്‍ അര്‍ജന്റീന ഫുട്‌ബോളിന്റെ കാവല്‍ മാലാഖയായി മാറി. സെക്കന്റ് ഹാഫില്‍ എയ്ഞ്ചല്‍ ഡി മരിയയുടെ ജീവിതവുമായി രാജേഷ് ബി.കെ
  Played 13 min. 58 sec.
 • നമ്മള്‍ അറിയാതെ കേരളത്തില്‍ വന്ന് സെവന്‍സ് കളിച്ച നൈജീരിയന്‍ സൂപ്പര്‍സ്റ്റാര്‍ | Dudu Omagbemi,

  22 DIC 2022 · ഡുഡു ഒമാഗ്്‌ബെമി ഇന്ത്യയില്‍ ഐലീഗ് ഫുട്‌ബോളിലെ ടോപ്‌സ്‌കോറര്‍ ആയിരുന്നു. സ്‌പോട്ടിങ് ഗോവ മുതല്‍ ഫിനിഷ് ഫിനിഷ് ക്ലബ് എംപി വരെ കളിച്ചിട്ടുള്ള സ്‌ട്രൈക്കര്‍ എന്നാല്‍ ഈ സൂപ്പര്‍ താരം ഒരുകാലത്ത് വഴിതെറ്റി അലഞ്ഞ് കോഴിക്കോട്ടും മലപ്പുറത്തും തൃശ്ശൂരുമെല്ലാം തുച്ഛമായ ദിവസക്കൂലിക്ക് സെവന്‍സ് പാടങ്ങളില്‍ കളിച്ചുനടന്ന അവിശ്വസനീയമായ കഥ എത്രപേര്‍ക്ക് അറിയാം. തയ്യാറാക്കി അവതരിപ്പിച്ചത്: ബി.കെ രാജേഷ്. Dudu Omagbemi,
  Played 10 min. 55 sec.
 • ആ അമ്മയുടെ മനസൊന്ന് പതറിയിരുന്നെങ്കില്‍ ഇന്ന് ക്രിസ്റ്റിയാനോ ഇല്ല | story of cristiano ronaldo's mother

  14 DIC 2022 · ലോകകപ്പില്‍ വല കുലുങ്ങിയാല്‍, വെടിയുണ്ട പോലൊരു കിക്ക് കണ്ടാല്‍, നല്ലൊരു സേവ് കണ്ടാല്‍... ഓര്‍ക്കുക. അത് കണ്ണുനീര്‍ കുടിച്ച, ദുരിതമുണ്ട ഏതോ ഒരു അമ്മയ്ക്കുള്ള മകന്റെ ഉപഹാരമാവാം. ഒരു കടപ്പാട് വീട്ടലാവാം. ഫുട്ബോള്‍ അങ്ങനെയാണ്. ഒരോ നീക്കത്തിലുമുണ്ടാവാം ഒരു കഥ. ഒരു ജീവിതം. ഈ ജീവിതങ്ങളുടെ കഥയാണ് ഇക്കുറി സെക്കന്‍ഡ് ഹാഫില്‍. തയ്യാറാക്കി അവതരിപ്പിച്ചത്: ബി.ജെ രാജേഷ് story of cristiano ronaldo's mother
  Played 12 min. 46 sec.
 • മെസ്സിയും ക്രിസ്റ്റിയാനോയെയും സമ്മര്‍ദത്തിലാക്കുമ്പോള്‍ അറിയണം ഈ ഇതിഹാസങ്ങളുടെ സങ്കടം കൂടി | 2nd Half

  30 NOV 2022 · ഫുട്‌ബോളിലെ ഇതിഹാസമാവാന്‍ ഒരു ലോകകപ്പ് നിര്‍ബന്ധമാണോ? ഗ്രൗണ്ടില്‍ സകല മാജിക് കാണിച്ചിട്ടും മെസ്സിയെ മാറഡോണയ്ക്ക് പിന്നിലും ക്രിസ്റ്റിയാനോയെ സിദാന് പിന്നിലും രണ്ടാമന്മാരാക്കുന്നതിന് കാരണം ഒരു ലോകകിരീടത്തിന്റെ അഭാവം മാത്രമാണ്. അതുതന്നെയാണ് ഖത്തറിലെത്തുമ്പോള്‍ ഇവര്‍ നേരിടുന്ന ഏറ്റവും വലിയ സമ്മര്‍ദവും. എന്നാല്‍, ഈ അളവുകോലില്‍ എന്തെങ്കിലും കഴമ്പുണ്ടോ. ലോകകപ്പ് നേടാത്ത, ലോകകപ്പില്‍ കളിക്കുക പോലും ചെയ്യാത്ത ഇതിഹാസങ്ങള്‍ ഒട്ടേറെയുണ്ട്. സംഭവബഹുലമായ അവരുടെ ജീവിതത്തിലൂടെയാണ് സെക്കന്‍ഡ് ഹാഫിന്റെ ഇത്തവണത്തെ അന്വേഷണ യാത്ര. | തയ്യാറാക്കി അവതരിപ്പിച്ചത്: രാജേഷ് ബി.കെ സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍
  Played 9 min. 52 sec.
 • ഡീഗോയുടെ ഗോള്‍ മറന്നില്ല, പിന്നെ എങ്ങനെ അത് താറുമാറാക്കിയ ആ ജീവിതങ്ങള്‍ മറക്കും | Diego Maradona

  25 NOV 2022 · ലോകാവസാനം വരെയും നിലനിൽക്കുന്ന, ഡീഗോ മാറഡോണ 'ഹാൻഡ് ഓഫ് ഗോഡ്' എന്ന് വിശേഷിപ്പിച്ച ആ ഗോൾ. അതിനെ ചൊല്ലിയുള്ള തർക്കങ്ങൾക്കും അന്ത്യമുണ്ടാവില്ല. എന്നാൽ, ഈ ഗോൾ ജീവിതം പാടെ മാറ്റിമറിച്ച രണ്ട് ജീവിതങ്ങളുണ്ട്. നമ്മുടെ സ്മരണകളിൽ നിന്ന് പാടെ മാഞ്ഞുപോയ രണ്ടു പേർ. അവരുടെ ജീവിതമാണ് ഇത്തവണത്തെ സെക്കൻസ് ഹാഫിൽ. | Diego Maradona
  Played 11 min. 12 sec.
 • ഇവരല്ലേ ശരിക്കും ഫുട്‌ബോളിലെ സൂപ്പര്‍ സ്റ്റാറുകള്‍ | 2nd half

  22 NOV 2022 · ലോകകപ്പ് ഇത്ര വലിയ ഉത്സവമാകുന്നതിന്റെ അതില്‍ ഇത്രയേറെ ആവേശം നിറയുന്നതിന്റെ കാരണം എന്താകും ഫുട്‌ബോള്‍ ചിലപ്പോഴെങ്കിലും വെറുമൊരു കളിയല്ല. അതൊരു ആശ്രയം ആണ് ചിലര്‍ക്കെങ്കിലും അഭയം കൂടിയാണ്. പ്രാണന്‍ നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് നാടും വീടും വിട്ട് ഓടിയ എത്രയോ പേര്‍ക്ക് ഒടുവില്‍ ജീവിതത്തില്‍ ഫുട്‌ബോള്‍ മാത്രമായിരുന്നു അഭയം. ഫുട്‌ബോളിനെ സുന്ദരമാക്കുന്ന റിയല്‍ ലൈഫ് സ്റ്റാറുകളുടെ കഥ. തയ്യാറാക്കി അവതരിപ്പിച്ചത്: ബി.കെ രാജേഷ്
  Played 10 min. 31 sec.
നമ്മള്‍ അറിയുന്ന പ്രശസ്തര്‍ക്ക് പലര്‍ക്കും അറിയാത്ത ഒരു ജീവിതം കൂടിയുണ്ട്. അവര്‍ താണ്ടിയ ഉയരങ്ങള്‍ക്ക് പറയാന്‍ താഴ്ചകളുടെയും വീഴ്ചകളുടെയും ഇന്നലെകള്‍ ഉണ്ടാകും ആ കഥകളുമായി 2nd half -ല്‍ മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ രാജേഷ് ബി.കെ
Contatti
Informazioni

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca