Contatti
Info
കഥയ്ക്ക് പിന്നിലെ കഥകള്‍, രസകരമായ ജീവിതാനുഭവങ്ങള്‍; 'പുസ്തകോവ്സ്കി' എന്ന ആദ്യ എഡിഷനിലൂടെ എഴുത്തുകാരനും പുസ്തകപ്രേമിയുമായ ബിപിന്‍ ചന്ദ്രന് അനുഭവങ്ങൾ പങ്കുവെക്കുന്നു.
Stories behind stories, Interesting life experiences! Listen to writer and chronic bookaholic Bipin Chandran share his captivating life experiences in the first edition of "Pusthakovsky"!
Stories behind stories, Interesting life experiences! Listen to writer and chronic bookaholic Bipin Chandran share his captivating life experiences in the first edition of "Pusthakovsky"!
3 MAG 2024 · ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ചാണ് പുസ്തകോവ്സ്കിയുടെ പത്താമത്തെ എപ്പിസോഡില്‍ ബിപില്‍ ചന്ദ്രന് പറയുന്നത്.കെ.എം ഷാജി എഡിറ്റ് ചെയ്ത് പുറത്തിറക്കിയ ജോണ്‍ എബ്രഹാം, ശോഭീന്ദ്രന് മാഷിന്റെ മോട്ടോര്‍സൈക്കിള്‍ ഡയറി ജോണിനൊപ്പം, ഇഷ്ടപ്പെട്ട പുസ്തകങ്ങളില്‍ എത്തിയ ജോണ്‍ എബ്രഹാമും ജോണ്‍ എബ്രഹാമിന്റെ വിശേഷങ്ങളും വേറിട്ട കാഴ്ചകളിലൂടെ വി.കെ ശ്രീരാമനും
.പത്താമത്തെ എപ്പിസോഡില്‍ കേള്‍ക്കാം. സംവിധാനം: ആത്തിഫ് അസീസ്, മ്യൂസിക്ക്: അജിത്ത് സത്യന്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍. പ്രൊഡക്ഷന്‍: കപ്പ
19 APR 2024 · ഹോസ്റ്റലുകളിലെ കൗമാര-യൗവനങ്ങളെ ഇക്കിളിപ്പെടുത്തിയ അക്ഷരകൂടാരങ്ങളുടെ ഒരു കാലമുണ്ടായിരുന്നു. കൊച്ചുപുസ്തകമായും കൈപ്പുസ്തകമായും കട്ടിലില്‍ നിന്നും കട്ടിലുകളിലേക്ക് കൊച്ചുപുസ്തകങ്ങള് നിര്‍ലോഭം വിഹരിച്ച കാലം. ഇത്തരം പുസ്തകങ്ങള്‍ക്കും ഒരു ധര്‍മ്മം ഉണ്ടായിരുന്നു എന്നാണ് പുസ്തകോവ്സ്കിയില്‍ ബിബിന്‍ ചന്ദ്രന് പറഞ്ഞുവയ്ക്കുന്നത്. ഹോസ്റ്റലില്‍ കട്ടിലിന് അടിയില്‍ പുസ്തകം ഒളിപ്പിച്ചുവെച്ചതിന് പിടിക്കപ്പെട്ട കൂട്ടുകാരന്! മുത്തുച്ചിപ്പിയും പ്ലേബോയിയും ആര്‍ത്തിയോടെ തിന്നുതീര്ത്തിരുന്ന ഒരു തലമുറയുടെ
ഗൃഹാതുരതയുമായി പുസ്തകോവിസ്കിയുടെ ഒമ്പതാം എപ്പിസോഡ്. സംവിധാനം: ആത്തിഫ് അസീസ്, മ്യൂസിക്ക്: അജിത്ത് സത്യന്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍. പ്രൊഡക്ഷന്‍: കപ്പ
5 APR 2024 · അടുത്ത ജില്ലയിലേക്ക് പോകുക എന്നതുപോലും ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് ലക്ഷ്വറിയായിരുന്ന ഒരു കാലത്ത്.പുസ്തകം വാങ്ങിക്കാനായി മാത്രം തിരുവനന്തപുരത്തും എറണാകുളത്തുമൊക്കെ പോയ ബിപിന്‍ ചന്ദ്രന്റെ കുട്ടിക്കാലം. അരുന്ധതി റോയിയുടെ കയ്യൊപ്പുള്ള ഗോഡ് ഓഫ് സ്മോള്‍ തിങ്സ് വാങ്ങാന്‍ എറണാകുളത്തേക്ക് നടത്തിയ യാത്ര. പ്രണയം തോന്നിയ പെണ്‍കുട്ടിയെ ഇംപ്രസ് ചെയ്യാനായി വാങ്ങിയ പുസ്തകങ്ങള്‍ അവ തേടിയുള്ള യാത്ര . ഇന്ത്യ മുഴുവന്‍ കറങ്ങാന്‍ കാരണമായ നാടകങ്ങള്‍. ഇന്ത്യയെ കാണിച്ചു തരുന്ന പുസ്തകങ്ങള്‍. യാത്രകളും പുസ്തകങ്ങളും കൊണ്ട് സമ്പന്നമാണ് പുസ്തകോവിസ്കിയുടെ എട്ടാം എപ്പിസോഡ്. സംവിധാനം: ആത്തിഫ് അസീസ്, മ്യൂസിക്ക്: അജിത്ത് സത്യന്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍. പ്രൊഡക്ഷന്‍: കപ്പ
22 MAR 2024 · മഹാരാജാസ് കോളേജ് കാലത്ത് അവതരിപ്പിച്ച മാക്ക്ബത്ത് നാടകം, ദീപന് ശിവരാമന് ചെയ്ത സ്പൈനല്‍ കോഡ് എന്ന നാടകം. പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം എന്ന മാര്‍കേസ പുസ്തകം. ഖസാക്കിന്റെ ഇതിഹാസം നാടകമാക്കിയ ദീപന് ശിവരാമന്. ജീവിക്കാന്‍ പ്രേരിപ്പിച്ച ഖസാക്കിലെ വരികള്‍. പാപത്തറ,ആലാഹയുടെ പെണ്മക്കള്, മാറ്റാത്തി, കറ തുടങ്ങിയ സാറ ജോസഫിന്റെ നോവല്‍. നാടകവും പുസ്തകങ്ങളും എഴുത്തും ജീവിതവും എല്ലാം പുസ്തകോവിസ്കിയുടെ എഴാമത്തെ എപ്പിസോഡില്‍ ബിബിന്‍ ചന്ദ്രന് പറഞ്ഞുതരുന്നുണ്ട്. പുസ്തകങ്ങള്‍ മാത്രമല്ല നാടകവും ഉണ്ട് എന്നതാണ് ഈ എപ്പിസോഡിന്റെ പ്രത്യേകത.
സംവിധാനം: ആത്തിഫ് അസീസ്, മ്യൂസിക്ക്: അജിത്ത് സത്യന്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍. പ്രൊഡക്ഷന്‍: കപ്പ
8 MAR 2024 · വീട് ജപ്തിചെയ്യാനെത്തിയ തഹസില്‍ദാറെയും സംഘത്തെയും കണ്ട് സ്കൂളില്‍ പരീക്ഷയെഴുതാന്‍ പോയ കുട്ടിക്കാലത്തെ ബിപിന്‍ ചന്ദ്രന് പുസ്തകോവിസ്കിയുടെ ആറാം എപ്പിസോഡില്‍ ഒര്‍ത്തെടുക്കുന്നുണ്ട്. വീട്ടിലെ സകലമാന സാധനങ്ങളും അന്നവര്‍ കൊണ്ടുപോയി. ആ കുട്ടിയ്ക്ക് ഇത്തിരി വെളിച്ചം കാട്ടിക്കൊടുത്തത് നിധി ദ്വീപ് എന്ന പുസ്തകമായിരുന്നു. പെട്രോ പരാമോ, മഷിമുനയിലെ ബ്ലാക്ക്ഹോള് അങ്ങനെ ജീവിതത്തില്‍ വെളിച്ചമായ വായനാനുഭവങ്ങളെ ആറാം എപ്പിസോഡില്‍ കേള്‍ക്കാം. സംവിധാനം: ആത്തിഫ് അസീസ്, മ്യൂസിക്ക്: അജിത്ത് സത്യന്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍. പ്രൊഡക്ഷന്‍: കപ്പ
23 FEB 2024 · കവികളുടെ കവിയായ ഓക്ടേവിയോ പാസ് മരിച്ചതും സിനിമകളുടെ സിനിമയായ ടൈറ്റാനിക് ജനിച്ചതും ഒരേ വര്‍ഷം! ഓക്സിജന്റെയത്ര തന്നെ മനുഷ്യന് അത്യാവശ്യമായ ഒന്നാണ് ഉമ്മ എന്ന് പുസ്തകോവ്സ്കി കണ്ടുപിടിച്ച വര്‍ഷം! ഇന്നേവരെ കപ്പലില്‍ കയറാത്ത പുസ്തകോവ്സ്കിയെ കടലും കപ്പലും മോഹിപ്പിച്ച കഥ. കഥകളുടെ കടലും കടലിലെ കഥകളും ഇതാ ഇവിടെ പുസ്തകോവ്സ്കിയുടെ അഞ്ചാം എപ്പിസോഡില്‍. സംവിധാനം: ആത്തിഫ് അസീസ്, മ്യൂസിക്ക്: അജിത്ത് സത്യന്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍. പ്രൊഡക്ഷന്‍: കപ്പ
9 FEB 2024 · ജീവിത പുസ്തകത്തിനോളം വരുമോ അച്ചടിച്ച പുസ്തകം എന്നൊരു വലിയ ചോദ്യം പുസ്തകോവ്സ്കി നാലം എപ്പിസോഡില്‍ ബിപിന്‍ ചന്ദ്രന് മുന്നോട്ട് വയ്ക്കുന്നുണ്ട്. കൊച്ചിയില്‍ റെയില്‍വേ സ്റ്റേഷനുണ്ടായ ചരിത്രം. മനു എസ് പിള്ളയുടെ ഐവറി ത്രോണ്‍, ബിനോയ് തോമസിന്റെ 'മുതല്‍' അങ്ങനെ ചരിത്രവും ചരിത്ര പുസ്തകവും ധാരാളം എത്തുന്നുണ്ട് പുസ്തകോവ്സ്കി നാലം എപ്പിസോഡില്‍.
സംവിധാനം: ആത്തിഫ് അസീസ്, മ്യൂസിക്ക്: അജിത്ത് സത്യന്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍. പ്രൊഡക്ഷന്‍: കപ്പ
26 GEN 2024 · സിദ്ദീഖ് ലാലിന്റെ ഗോഡ് ഫാദര്‍ ഒരു ലോകോത്തര സിനിമയാണ് എന്ന് പറഞ്ഞുവയ്ക്കുകയാണ് പുസ്തകോവ്സ്കിയുടെ
മൂന്നാമത്തെ എപ്പിസോഡില്‍ ബിപിന്‍ ചന്ദ്രന്. അഞ്ഞൂറാന് മലയാള സിനിമയിലേക്ക് എത്തിയപ്പോള്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കപ്പെട്ടു. 400 ദിവസം വരെ അടുപ്പിച്ച് ഈ സിനിമ ഓടി. അഞ്ഞൂറാനായി എത്തിയ എന്‍.എന്‍ പിള്ളയുടെ നാടകത്തെക്കുറിച്ചുള്ള നാടക ദര്‍പ്പണം എന്ന പുസ്തകവും പുസ്തകോവ്സ്കിയില്‍ എത്തുന്നുണ്ട്. കല്യാണക്കുറി അടിയ്ക്കാന്‍ കാശില്ലാത്തതില്‍ ചുവരെഴുത്തിലൂടെ നാട്ടുകാരെ കല്യാണം വിളിച്ച ഓര്‍മ്മയും ബിപിന്‍ ചന്ദ്രന് പങ്കുവയ്കുന്നു. ബോബനും മോളിയ്ക്കും ചലച്ചിത്ര താരം റിമ കല്ലിങ്കല്‍ കൊടുത്ത ബഹുമാനവും, അതിലൂടെ ടോംസിന്റെ ആത്മകഥയിലേക്കും ബിപിന്‍ ചന്ദ്രന് നമ്മളെ കൂട്ടികൊണ്ടുപോകുന്നു. സംവിധാനം: ആത്തിഫ് അസീസ്, മ്യൂസിക്ക്: അജിത്ത് സത്യന്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍. പ്രൊഡക്ഷന്‍: കപ്പ
12 GEN 2024 · കാഞ്ഞിരപ്പള്ളി സ്കൂളിലെ കുട്ടിക്കാലം, കൈത്തോട് ഒഴുകിയ നാട്ടിടവഴികള്‍. അക്കിടി പറ്റിയ സിനിമാ പാട്ടും അബദ്ധത്തില്‍ കണ്ടുപോയ തോട്ടുവക്കിലെ കുളിസീനും മാത്രമല്ല ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങളും പുസ്തകോവ്സ്കിയുടെ രണ്ടാം എപ്പിസോഡിലെത്തുന്നുണ്ട്. മര്ക്കേസിനെ വായിച്ച് മനസിലാക്കണമെങ്കില്‍ ശരീരം മാത്രമല്ല മനസും വളരണമെന്ന് ബിപിന്‍ ചന്ദ്രന് പറഞ്ഞുവയ്ക്കുന്നു. വായനക്കാരനായ എം.ടിയെക്കുറിച്ചും പുസ്തകോവ്സ്കിയുടെ രണ്ടാം എപ്പിസോഡില്‍ കേള്‍ക്കാം. സംവിധാനം: ആത്തിഫ് അസീസ്, മ്യൂസിക്ക്: അജിത്ത് സത്യന്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍. പ്രൊഡക്ഷന്‍: കപ്പ
29 DIC 2023 · ഒരുകാലത്ത് മദ്യവും അക്ഷരങ്ങളും ഒരുപോലെ വിശപ്പായി മാറിയപ്പോള്‍ മഹാരാജാസിലെ കാമ്പസില്‍ നിന്ന് ചില്ലറത്തുട്ടുകള്‍ ഇരന്നുവാങ്ങി വായിച്ചും കുടിച്ചും വയറുനിറച്ച കാലം ഓര്‍ത്തെടുക്കുകയാണ് ബിപിന്‍ ചന്ദ്രന്. മുന്നോട്ടുള്ള യാത്രയില്‍ കരുത്തും കരുതലുമായി മാറിയ താളുകള്‍. ഉള്ളിലെ മനുഷ്യനെ കണ്ണുതുറപ്പിച്ച, കണ്ണുനിറച്ച വായാനുഭവങ്ങളും പുസ്തകോവ്സ്കിയുടെ ആദ്യ എപ്പിസോഡില്‍ ബിപിന്‍ ചന്ദ്രന് പങ്കുവയ്ക്കുന്നുണ്ട്. ഈ പുസ്തകം വായിച്ചിട്ട് നിങ്ങള്‍ കരഞ്ഞില്ലെങ്കില്‍ നിങ്ങളുടെ മനസില്‍ ഒരു സങ്കടം പൊടിഞ്ഞില്ലെങ്കില്‍ ചുരുങ്ങിയ പക്ഷം ഒരു നൊമ്പരത്തിന്റെ നനവെങ്കിലും പൊടിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ അടിയന്തിരമായി ഒരു സൈക്കോളജിസ്റ്റിനെ കാണണം കാരണം ഒരാളെ മനുഷ്യനാക്കി തീര്‍ക്കുന്ന എന്തൊക്കെയോ ഘടകങ്ങള്‍ നിങ്ങളില്‍ മിസിങ്ങാണ്. പ്രിയപ്പെട്ട ഒരു പുസ്തകത്തെക്കുറിച്ച് ബിപിന്‍ ചന്ദ്രന് പറഞ്ഞുവയ്ക്കുന്നത് ഇങ്ങനെയാണ്. സംവിധാനം: ആത്തിഫ് അസീസ്, മ്യൂസിക്ക്: അജിത്ത് സത്യന്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍. പ്രൊഡക്ഷന്‍: കപ്പ
കഥയ്ക്ക് പിന്നിലെ കഥകള്‍, രസകരമായ ജീവിതാനുഭവങ്ങള്‍; 'പുസ്തകോവ്സ്കി' എന്ന ആദ്യ എഡിഷനിലൂടെ എഴുത്തുകാരനും പുസ്തകപ്രേമിയുമായ ബിപിന്‍ ചന്ദ്രന് അനുഭവങ്ങൾ പങ്കുവെക്കുന്നു.
Stories behind stories, Interesting life experiences! Listen to writer and chronic bookaholic Bipin Chandran share his captivating life experiences in the first edition of "Pusthakovsky"!
Stories behind stories, Interesting life experiences! Listen to writer and chronic bookaholic Bipin Chandran share his captivating life experiences in the first edition of "Pusthakovsky"!
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Categorie | Libri |
Sito | - |
webadmin@mpp.co.in |
Copyright 2024 - Spreaker Inc. an iHeartMedia Company