Contatti
Info
സി.പി ജോണിന്റെ കോളം പ്രതിഭാഷണം
16 GIU 2022 · സ്വപ്ന കരുതിയതുപോലെ സ്വപ്ന സംരക്ഷിക്കപ്പെട്ടില്ല. എന്നാല്‍, ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശിവശങ്കരന് സംരക്ഷിക്കപ്പെട്ടു. ശിവശങ്കരന് സംരക്ഷിക്കപ്പെട്ടതിന് ശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ തുടങ്ങിയതെന്നത് ശ്രദ്ധേയമായ കാര്യമാണ്. പ്രതിഭാഷണം. സി.പി ജോണ്‍. അവതരണം റെജി പി ജോര്‍ജ്
10 MAG 2022 · കഴിഞ്ഞ രണ്ടുനൂറ്റാണ്ടുകളിലെ മാനവ മോചനവിപ്ലവങ്ങളുടെ അമ്മയായിരുന്നു ഫ്രഞ്ച് വിപ്ലവം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂന്ന് വിപ്ലവ മുദ്രാവാക്യങ്ങള്‍ ലോകജനതയെ പഠിപ്പിച്ച ഫ്രഞ്ച് വിപ്ലവത്തിന്റെ നാട്ടില്‍ വെറുപ്പിന്റെ രാഷ്ട്രീയം ശക്തിപ്പെടുകയാണോ എന്ന ചോദ്യമാണ് 2022 ഏപ്രില്‍ 24ന് നടന്ന ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നമ്മോട് ചോദിക്കുന്നത്. സി.പി ജോണിന്റെ കോളം പ്രതിഭാഷണം. അവതരണം: രമ്യ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
29 APR 2022 · ഇന്ധനവിലയെ കുറിച്ച് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവന ഇന്ന് എല്ലാ മാധ്യമങ്ങളുടെയും തലക്കെട്ട് പിടിച്ചെടുത്തിരിക്കുകയാണ്. കേന്ദ്രം കഴിഞ്ഞ നവംബര്‍ മാസത്തില്‍ എക്സൈസ് ഡ്യൂട്ടി കുറച്ചത് പോലെ സംസ്ഥാനങ്ങളും വാറ്റ് നികുതി കുറയ്ക്കണം എന്നതാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥനയുടെ കാതല്‍. അതിന് ഒരു രാഷ്ട്രീയവും അദ്ദേഹം കാണുന്നുണ്ട്. സി.പി ജോണിന്റെ കോളം പ്രതിഭാഷണം. അവതരണം രമ്യ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
25 APR 2022 · തൊണ്ണൂറുകളില്‍ വലിയ വര്‍ഗീയ കലാപങ്ങള്‍ നടന്നപ്പോള്‍ വലിയ രാഷ്ട്രീയ ധ്രുവീകരണം ഉണ്ടായി. അത് വലിയ വാര്‍ത്തയായി. അന്താരാഷ്ട്ര തലത്തില്‍ അത് നാണക്കേടുണ്ടാക്കി. കേസുകളില്‍ പ്രതിയായവരും മരണമടഞ്ഞവരും അടക്കം ഒരുപാട് ഇരകളും അത്തരം വര്‍ഗീയ കലാപങ്ങള്‍ക്ക് ഉണ്ടാകാറുണ്ട്. അതിന്റെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണമാണെങ്കിലും അതേ വര്‍ഗീയ ധ്രുവീകരണം എങ്ങനെ എളുപ്പത്തില്‍ നടത്തിയെടുക്കാം എന്നതായിരുന്നു അമിത് ഷായുടെ തന്ത്രങ്ങളില്‍ ഏറ്റവും പ്രധാനം. പ്രതിഭാഷണം സി.പി ജോണ്‍. അവതരണം: രമ്യ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
8 APR 2022 · സി.പി.എമ്മിന്റെ 23-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം പിറന്നുവീണ കണ്ണൂരിലെ മണ്ണില്‍ ആരംഭിച്ചിരിക്കുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദികളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ബി.ജെ.പിയെ ഒഴിവാക്കുക എന്ന രാഷ്ട്രീയ പ്രമേയം തന്നെയാണ്. എന്നാല്‍, സി.പി.എമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി മാസങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ ബി.ജെ.പി. ഭരണം ഒരു ഫാസിസ്റ്റ് ഭരണമായി വിലയിരുത്തുന്നില്ല എന്നുമാത്രമല്ല ഫാസിസ്റ്റിക് ആര്.എസ്. എസിനാല്‍ നയിക്കുന്ന ഹിന്ദുത്വ ഭരണം എന്നാണ് വിലയിരുത്തുന്നത്. പ്രതിഭാഷണം: സി.പി ജോണ്‍ അവതരണം: രമ്യ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
2 APR 2022 · രാമായണ കഥകളിലും ബുദ്ധമത ചരിത്രത്തിലും നമ്മുടെ സംസ്കൃതിയുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഒരു ദ്വീപുരാജ്യമാണ് പഴയ സിലോണ്‍, ഇന്നത്തെ ശ്രീലങ്ക. കോളനിവാഴ്ചക്കാലത്ത് ശ്രീലങ്കയ്ക്ക് നല്ല കാലമുണ്ടായിരുന്നു. കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നും പതിനായിരക്കണക്കിന് ആളുകള്‍ ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ പോകുന്നത് പോലെ, മെച്ചപ്പെട്ട ജീവിതത്തിനായി അന്വേഷിച്ചത് അന്നത്തെ സിലോണായിരുന്നു. പ്രതിഭാഷണം. സിപി ജോണ്‍. എഡിറ്റ്: ദിലീപ് ടി.ജി
27 MAR 2022 · സ്ത്രീകള്‍ക്കെതിരേ പോലീസ് അതിക്രമം പാടില്ല എന്നത് കേരളീയ സമൂഹം എത്രയോ കാലമായി പോലീസില്‍ നിന്നും പ്രതീക്ഷിക്കുന്നതും സാമാന്യമായി ലഭിക്കുന്നതുമായ അവകാശമാണ്. പക്ഷേ പുരുഷ പോലീസുകാര്‍ ചുരിദാറിട്ട ഒരു സ്ത്രീയെ രണ്ടുകാലിലും കൈയിലും പിടിച്ച് വലിച്ചിഴച്ചുകൊണ്ടുപോകുന്ന കാഴ്ച സമീപകാല കേരള വാര്‍ത്താദൃശ്യങ്ങളില്‍ നാം കണ്ടിട്ടില്ല. എന്തിനാണ് ഈ തിടുക്കം? ട്രെയിന്‍ വരാന്‍ ഇനിയും വര്‍ഷങ്ങള്‍ എടുക്കും. സര്‍വേക്കല്ലുകള്‍ പാകുന്നതിന് മനുഷ്യരുടെ വികാരങ്ങള്‍ കാണാതെ പോകണമെന്ന് വല്ല നിര്‍ബന്ധവും സര്‍ക്കാരിനുണ്ടോ?.പ്രതിഭാഷണം: സിപി ജോണ്‍. അവതരണം: രമ്യ ഹരികുമാര്‍ എഡിറ്റ്: ശരണ്‍ ബാരെ
17 MAR 2022 · ബസ് ഓപ്പറേറ്റര്‍മാര്‍ പറയുന്നത് കോവിഡ് കഴിഞ്ഞ പശ്ചാത്തലത്തില്‍ കുട്ടികളുടെ നമ്പറാണ് കൂടുതല്‍, പ്രത്യേകിച്ചും ദീര്‍ഘദൂരം പോകുന്ന കുട്ടികളുടെ. യാത്രക്കാരുടെ ശതമാനത്തില്‍ കുറവുണ്ടായിരിക്കുന്നു. കുട്ടികള്‍ അതുകൊണ്ടുതന്നെ പണ്ട് ബസ് ഓപ്പറേറ്റര്മാര്ക്കൊരു ശല്യമായിരുന്നെങ്കില്‍ ഇന്ന് അവരുടെ വരുമാനത്തിന്റെ മുഖ്യ സ്രോതസ്സാണ്. അവതരണം: രമ്യ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
9 MAR 2022 · 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി എറണാകുളത്ത് നടന്ന സി.പി.എം. സംസ്ഥാന സമ്മേളനം വലിയ രാഷ്ട്രീയ വികസന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ ഏപ്രില്‍ മാസം ആദ്യം ആരംഭിക്കുന്ന ഈ സാഹചര്യത്തില്‍ അവിടെ കരട് രാഷ്ട്രീയ പ്രമേയവും ചര്‍ച്ചയ്ക്ക വന്നിട്ടുണ്ടെങ്കിലും അത് സംബന്ധിച്ച ചര്‍ച്ചകളേക്കാളും പ്രധാനമായും ഉയര്‍ന്നുവന്നിട്ടുളളത് സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ മെമ്പറുമായ പിണറായി വിജയന് അവതരിപ്പിച്ച വികസന രേഖയാണ്. സിപി ജോണിന്റെ കോളം പ്രതിഭാഷണം. അവതരണം: രമ്യ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
24 FEB 2022 · കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികള്‍ നിരന്തരം മാധ്യമങ്ങളില്‍, രാഷ്ട്രീയവേദികളില്‍ ചൂടുളള ചര്‍ച്ചയായി മാറിക്കഴിഞ്ഞു. കേരളത്തിന്റെ 1956 മുതലുളള നീണ്ട രാഷ്ട്രീയ ചരിത്രത്തില്‍ ഇത്രയും അധികം വിമര്‍ശനത്തിന് വിധേയനായ ഗവര്‍ണര്‍ ഉണ്ടോയെന്ന് സംശയമാണ്.
സി.പി ജോണിന്റെ കോളം പ്രതിഭാഷണം
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Categorie | Politica |
Sito | - |
mathrubhumionline@gmail.com |
Copyright 2024 - Spreaker Inc. an iHeartMedia Company