Copertina del podcast

CINE POD | MATHRUBHUMI

  • 'എന്‍ നെഞ്ചില്‍ കുടിയിരുക്കും.....' പരിഹാസങ്ങള്‍ ആര്‍പ്പുവിളികളാക്കിയ 'രക്ഷകന്‍' : ദളപതി @ 50 | Actor Vijay turns 50

    22 GIU 2024 · അപമാനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ തുടക്കം. ബോക്‌സോഫീസിലെ തുടര്‍ പരാജയങ്ങള്‍. പക്ഷേ കാലത്തോടും പരിഹാസങ്ങളോടും പൊരുതിക്കയറിയ വിജയ് ഇന്ന് ആരാധകര്‍ക്ക് ദളപതിയാണ്, അവരുടെ അണ്ണനാണ്. ജൂണ്‍ 22, വിജയ്ക്ക് 50ാം പിറന്നാള്‍.  'സിനിപോഡ്- സിനിമയ്ക്കായിഇത്തിരിനേരം'. ദളപതിയുടെ വിശേഷങ്ങളുമായി സിനിപോഡില്‍ നന്ദുവും അജ്മലും ഒപ്പം അഞ്ജന രാമത്ത്. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍ പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 
    Ascoltato 13 min. 43 sec.
  • വെള്ളിത്തിരയിലെ സൂപ്പർസ്റ്റാർ സ്റ്റാർ ആകുമോ മന്ത്രി റോളിലും | Suresh Gopi

    19 GIU 2024 · വെള്ളിത്തിരയില്‍ എണ്ണമറ്റ സൂപ്പര്‍ ഹിറ്റുകളുണ്ട് സുരേഷ് ഗോപിയുടെ പേരില്‍. നടനായും സ്വഭാവ നടനായും പോലീസായും മന്ത്രിയായുമൊക്കെ പഞ്ച് ഡയലോഗുകളില്‍ കയ്യടി നേടിയ താരം. സുരേഷ് ഗോപിയെന്നാല്‍ നാക്കുപിഴക്കാത്ത പഞ്ച്ഡയലോഗുകളുടെ അവസാന വാക്കുകൂടിയാണ്. ആ ഡയലോഗുകള്‍ ഇന്നും ഹിറ്റാണ്. കേന്ദ്രമന്ത്രിയെന്ന പുതിയ റോളിലും ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ സുരേഷ് ഗോപിക്ക് ആകുമോ. സിനി പോഡില്‍ നന്ദുവും അജ്മലും ചര്‍ച്ച ചെയ്യുന്നു. സിനിപോഡ്- സിനിമയ്ക്കായിഇത്തിരിനേരം'.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
    Ascoltato 11 min. 44 sec.
  • മമ്മൂക്ക ഓണ്‍ ടോപ് ഗിയര്‍ | Mammootty

    29 MAG 2024 · തുടരെ തുടരെ ഹിറ്റ് ചിത്രങ്ങളും വ്യത്യസ്ഥ പ്രമേയങ്ങളുമായി മെഗാസ്റ്റാര്‍ ബോക്‌സോഫീസില്‍ വിജയക്കൊടി പാറിച്ച് മുന്നേറുകയാണ് മോളിവുഡ്. അതിന്റെ മുന്‍നിരയില്‍ മമ്മൂട്ടിയും മമ്മൂട്ടി കമ്പനിയുമുണ്ട്. ഇക്കൊല്ലം മമ്മൂട്ടിയുടേതായി പുറത്തുവന്ന ചിത്രങ്ങളായ ഭ്രമയുഗവും, ടര്‍ബോയും മികച്ച അഭിപ്രായം നേടി. തുടരെ തുടരെ ഹിറ്റ് ചിത്രങ്ങളും വ്യത്യസ്ഥ പ്രമേയങ്ങളുമായി മെഗാസ്റ്റാര്‍ വീണ്ടും കളം നിറയുകയാണ്. നന്ദുവിനും അജ്മലിനും ഒപ്പം കേള്‍ക്കാം സിനിപോഡ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    Ascoltato 10 min. 59 sec.
  • റീറിലീസിലും 'വിജയ് ഇഫക്ട്', ബോക്സോഫീസ് കുലുക്കുന്ന രണ്ടാംവരവുകൾ  |Re-release movies

    15 MAG 2024 · ബോക്‌സോഫീസില്‍ വിജയക്കൊടി ചൂടുകയാണ് റീറിലീസുകള്‍. പ്രത്യേക ദിവസങ്ങളിലെ സ്‌പെഷ്യല്‍ ഷോകള്‍ മാത്രമായി മാറിയിരുന്ന റീറിലീസുകള്‍ ഇപ്പോള്‍ പണംവാരുന്ന മാര്‍?ഗമായി മാറുകയാണ്. ?തമിഴിന്റെ ചുവടുപിടിച്ച് മലയാളത്തിലും റീറിലീസുകള്‍ തരം?ഗമുണ്ടാക്കിത്തുടങ്ങുകയാണ്. കേള്‍ക്കാം സിനിപോഡ് : ''റീറിലീസിലും 'വിജയ് ഇഫക്ട്', ബോക്‌സോഫീസ് കുലുക്കുന്ന രണ്ടാംവരവുകള്‍''. 'സിനിപോഡ്- സിനിമയ്ക്കായി ഇത്തിരിനേരം'. സിനി പോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 
    Ascoltato 11 min. 17 sec.
  • 'വിസിലടിയും ആര്‍പ്പുവിളികളും, തിയേറ്ററുകളും മനസ്സും കീഴടക്കിയ സ്‌പോര്‍ട്‌സ് ചിത്രങ്ങള്‍' | sports movies

    3 MAG 2024 · സ്‌പോര്‍ട്‌സ് സിനിമകള്‍ എന്നും ചലച്ചിത്രമേഖലയില്‍ ആഘോഷങ്ങളാണ്. വിസിലടികളും ആരവങ്ങളുമായി തിയേറ്ററുകളെ സ്റ്റേഡിയമാക്കി മാറ്റാറുമുണ്ട് ചില ചിത്രങ്ങള്‍. ഇക്കാര്യത്തില്‍ പേരുകേട്ട ഇന്‍ഡസ്ട്രി ബോളിവുഡ് ആണെങ്കിലും തമിഴിലും മലയാളത്തിലുമുണ്ട് കോരിത്തരിപ്പിച്ച സ്‌പോര്‍ട്‌സ് ചിത്രങ്ങള്‍. കേള്‍ക്കാം സിനിപോഡ് : 'വിസിലടിയും ആര്‍പ്പുവിളികളും, തിയേറ്ററുകളും മനസ്സും കീഴടക്കിയ സ്‌പോര്‍ട്‌സ് ചിത്രങ്ങള്‍' 'സിനിപോഡ്- സിനിമയ്ക്കായി ഇത്തിരിനേരം'. സിനി പോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്  
    Ascoltato 10 min. 29 sec.
  • ദേശം കടക്കുന്ന മലയാളസിനിമകള്‍ | Malayalam Cinema Shooting Location

    25 APR 2024 · വര്‍ഷങ്ങള്‍ക്ക് ശേഷം, ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു അങ്ങനെ അടുത്ത കാലത്ത് വന്ന ബ്ലോക്ക്ബസ്റ്റര്‍ മലയാള സിനിമകള്‍ നോക്കുമ്പോള്‍ ഒരു പ്രത്യേകത കാണാം. എല്ലാ സിനിമയിലും കേരളത്തിന് പുറത്തെ ഒരു ന?ഗരം പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദേശം മാറിയെത്തുന്ന ഹിറ്റ് മലയാളസിനിമകള്‍ ഇതില്‍ മാത്രം ഒതുങ്ങുന്നതല്ല. കേള്‍ക്കാം സിനിപോഡ് : ദേശം കടക്കുന്ന മലയാള സിനിമകളെക്കുറിച്ച് സിനി പോഡില്‍ നന്ദുവും അജ്മലും: സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്.
    Ascoltato 12 min. 53 sec.
  •  പാന്‍ ഇന്ത്യന്‍ 'മോളിവുഡ്'; സീന്‍ മാറ്റി, ഇനിയും മാറും | Mollywood hits

    3 APR 2024 · പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, ഒടുവിലിതാ ആടുജീവിതവും. മലയാള സിനിമയുടെ സീന്‍ മാറുകയാണ്. റിച്ച് കണ്ടന്റും പണക്കിലുക്കവും ഇപ്പോള്‍ മലയാളത്തിന് സ്വന്തം. മോളിവുഡിനെ കളിയാക്കിയിരുന്നു അന്യഭാഷ പ്രേക്ഷകര്‍ ഇപ്പോള്‍ മലയാള സിനിമകള്‍ക്കായി കാത്തിരിക്കുകയാണ്. കേള്‍ക്കാം സിനിപോഡ്. സിനിമാ വിശേഷങ്ങളുമായി നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: വൃദ്ധ മോഹന്‍.  
    Ascoltato 13 min. 55 sec.
  • വന്നതെല്ലാം ​ഗംഭീരം, ഇനി വരാനുള്ളതോ അതിഗംഭീരം; മോളിവുഡിന് സ്വപ്നവർഷം ആകുമോ 2024?

    21 FEB 2024 · സൂപ്പർതാരങ്ങളുടെ ​ഗംഭീര ചിത്രങ്ങളോടെയാണ് 2024 ലെ മലയാളികളുടെ സിനിമാകാഴ്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഓസ്ലറും, വാലിബനും, ഭ്രമയുഗവും, പ്രേമലുവുമൊക്കെ ഇതിനോടകം തന്നെ ഓളം തീർത്ത മോളിവുഡ് ബോക്സോഫീസില്‍ ഇനി വരാനുള്ളതും പ്രതീക്ഷയുള്ള ചിത്രങ്ങളാണ്. മോളിവുഡിന് സ്വപ്നവർഷമാകുമോ 2024? കേള്‍ക്കാം സിനിപോഡ്: സിനിമക്കായി ഇത്തിരിനേരം. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: വൃന്ദാ മോഹന്‍. | Cinepod
    Ascoltato 13 min. 18 sec.
  • പുട്ടുറുമീസും കുഞ്ഞനും ദശാവതാരവും; മിന്നിത്തിളങ്ങി താരങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍

    1 FEB 2024 · സൂര്യമാനസം, കുഞ്ഞിക്കൂനന്‍, അങ്കിള്‍ ബണ്‍, പൂക്കാലം തുടങ്ങി വേഷപ്പകര്‍ച്ചകള്‍ കൊണ്ട് താരങ്ങള്‍ ഞെട്ടിച്ച ചിത്രങ്ങള്‍ ഏറെയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മലയാളത്തിലെ താരങ്ങളൊക്കെയും കരിയറില്‍ ഗെറ്റപ്പ് ചേഞ്ച് കൊണ്ട് ഞെട്ടിച്ചവരാണ്. തമിഴില്‍ മേക്കോവറിന്റെ കാര്യത്തില്‍ കമല്‍ഹാസനെ വെല്ലാന്‍ ആരുണ്ടെന്ന് തോന്നിപ്പോകും. സിനിപോഡില്‍ നന്ദുവും അജ്മലും 'പുട്ടുറുമീസും കുഞ്ഞനും ദശാവതാരവും; മിന്നിത്തിളങ്ങുന്ന താരങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍'. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: വൃന്ദാ മോഹന്‍. | Cinepod
    Ascoltato 14 min. 4 sec.
  • രാജകീയമായി വക്കീലെത്തി, ബോക്സോഫീസിനെ മലർത്തിയടിക്കാൻ ഇനി വരും ഭൂതവും വാലിബനും ചെകുത്താനും

    11 GEN 2024 · വക്കീല്‍ വേഷത്തിലെത്തിയ നേരിലൂടെ ബോക്‌സോഫീസില്‍ തേരോട്ടം ആരംഭിച്ചിരിക്കുകയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍. ബറോസ്, മലൈക്കോട്ടൈ വാലിബന്‍, എമ്പുരാന്‍ തുടങ്ങിയ ഒരുപിടി ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്നത്. ബോക്‌സോഫീസില്‍ മോഹന്‍ലാല്‍ പുതുചരിത്രം രചിക്കുമോ....? കേള്‍ക്കാം സിനിപോഡ്: 'രാജകീയമായി വക്കീലെത്തി, ബോക്‌സോഫീസിനെ മലര്‍ത്തിയടിക്കാന്‍ ഇനി വരും ഭൂതവും വാലിബനും ചെകുത്താനും'. 'സിനിപോഡ്- സിനിമയ്ക്കായി ഇത്തിരിനേരം....' സിനി പോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്
    Ascoltato 12 min. 27 sec.
Dive into movie magic, talks, reviews, and behind-the-scenes stories in short episodes. Lights, camera, Cinepod!"

വരൂ... സിനിമകളെക്കുറിച്ച് കേൾക്കാം, സിനിമാ വിശേഷങ്ങളും കഥകളും വിശകലനങ്ങളും ആസ്വദിക്കാം. സിനിപോഡ് - സിനിമയ്ക്കായി ഇത്തിരിനേരം.
Contatti
Informazioni

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca