
Contatti
Info
ബിസിനസ് വാര്‍ത്തകളും വിശേഷങ്ങളും

Episodi & Post
Episodi
Post
1 FEB 2024 · ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് കാലിക പ്രസക്തിയില്ലാത്തതാണെന്ന് പറയേണ്ടിവരും. 2019ല്‍ പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രത്യേകിച്ചും. വോട്ടര്‍മാരെ ലക്ഷ്യമിട്ട് കര്‍ഷകാര്‍ക്കായി പ്രതിവര്‍ഷം 6,000 രൂപ നല്‍കുന്ന പിഎം കിസാന്‍ യോജന, നേരിയ തോതിലെങ്കിലുമുള്ള ആദായ നികുതി പരിധി ഉയര്‍ത്തല്‍ എന്നിവ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിയൂഷ് ഗോയല്‍ അന്ന് പ്രഖ്യാപിച്ചിരുന്നു.
1 OTT 2022 · സ്മോള്‍ ക്യാപ് ഓഹരികള്‍ക്ക് ഉയര്‍ന്ന റിസ്‌ക് ഉണ്ട്. വന്‍ നേട്ടസാധ്യതയും. അതുകൊണ്ടുതന്നെ കരുതലോടെ വേണം നിക്ഷേപം.തയ്യാറാക്കിയത്: ഡോ.ആന്റണി സി ഡേവിസ്. അവതരണം: ഭാഗ്യശ്രീ: സൗണ്ട് മിക്‌സിങ്: പ്രണവ്.പി.എസ്
27 APR 2022 · മഹാമാഹരിയെതുടര്‍ന്ന് സമ്പദ്വ്യവസ്ഥയ്ക്ക് താങ്ങാകാന്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടിയുടെ ആദ്യഘട്ടം പിന്നിടുകയാണ്. രാജ്യത്തെ വളര്‍ച്ചാ നിരക്ക് പരിധിവിട്ട് താഴെപോകാതിരിക്കാന്‍ റിസര്‍വ് ബാങ്കും കരുതലോടെയാണ് പ്രവര്‍ത്തിച്ചത്. വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ വായ്പാ പലിശ എക്കാലത്തുമില്ലാത്തതരത്തില്‍ കുറച്ചു. തയ്യാറാക്കിയത്; ആന്റണി സി ഡേവിസ്. അവതരണം: രമ്യ ഹരികുമാര്‍
19 APR 2022 · സുഹൃത്തുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ബന്ധുക്കള്‍ക്കോ പണംകടംകൊടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ഓര്‍ത്താല്‍ ഭാവിയില്‍ ഖേദിക്കേണ്ടിവരില്ല. തയ്യാറാക്കിയത്: ആന്റണി സി ഡേവിസ്. അവതരണം: റെജി പി ജോര്‍ജ്
29 MAR 2022 · പത്തു വര്‍ഷംമുമ്പുണ്ടായിരുന്നതിനേക്കാള്‍ മലയാളികളുടെ നിക്ഷേപലോകം വിശാലമായിരിക്കുന്നു. മ്യൂച്വല്‍ ഫണ്ടുകള്‍ ജനകീയ നിക്ഷേപ പദ്ധതിയായി മാറിക്കഴിഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് നിക്ഷേപിക്കാന്‍ 2013 ജനുവരിയില്‍ സെബി അവസരമൊരുക്കിയത് നിക്ഷേപകര്‍ക്ക് പരമാവധിനേട്ടമുണ്ടാക്കാന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. സ്വയം ചെയ്യുക(DIY)യെന്ന ദൗത്യം ഇതോടെ നിക്ഷേപകര്‍ ഏറ്റെടുത്തു. എങ്കിലും സാധ്യതകള്‍ പ്രയോജനപ്പെടുത്താനും സ്വന്തമായി നിക്ഷേപം നടത്താനും പിന്നെയും വര്‍ഷങ്ങളെടുത്തു. തയ്യാറാക്കിയത്: ആന്റണി സി ഡേവിസ്. അവതരണം: റെജി പി ജോര്‍ജ്.എഡിറ്റ്: ദിലീപ് ടി.ജി
4 MAR 2022 · നിക്ഷേപിച്ചാല്‍മാത്രംപോര അതില്‍നിന്നുള്ള ആദായക്കണക്കിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാകണം. ഓഹരി വിപണി എക്കാലത്തെയും ഉയരംകുറിച്ച് കുതിച്ചപ്പോള്‍ 4,000വും 7,000വും ശതമാനം നേട്ടംനല്‍കിയ ഓഹരികളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യഥാര്‍ത്ഥത്തില്‍ അത് വാര്‍ഷിക റിട്ടേണ്‍ ആണോ? അതോ കേവല (Absolute Return)വരുമാനമാണോ? ആദായക്കണക്കിനെക്കുറിച്ച് ധാരണയില്ലെങ്കില്‍ പോര്‍ട്ട്ഫോളിയോയില്‍ 1000ശതമാനം നേട്ടംകണ്ട് നിക്ഷേപം വേഗം പിന്‍വലിച്ചെന്നുവരും. യഥാര്‍ഥത്തില്‍ ലഭിച്ചത് നാമമാത്ര ആദായവുമാകും.
8 FEB 2022 · സ്വര്‍ണം കുതിക്കുമോ എങ്ങനെ കരുതലെടുക്കാം
2021 സ്വര്‍ണത്തിന് അത്രതന്നെ മികച്ച വര്‍ഷമായിരുന്നില്ല. അതേസമയം 2020ല്‍ നിക്ഷേപകരെ അമ്പരപ്പിച്ചുകൊണ്ട് മഞ്ഞലോഹം നേട്ടമുണ്ടാക്കുകയുംചെയ്തു. 2020 ഓഗസ്റ്റ് ഏഴിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയിലേയ്ക്ക് സ്വര്‍ണവില കുതിച്ചു. 2020 ജനുവരി ഒന്നിലെ വിലയായ 29,000 രൂപയില്‍നിന്നാണ് ഈ കുതിപ്പെന്ന് ഓര്‍ക്കണം. തയ്യാറാക്കിയത്: ആന്റണി സി. ഡേവിസ്. അവതരണം: റെജി പി ജോര്‍ജ്. എഡിറ്റ്: ദിലീപ് ടി.ജി
31 DIC 2021 · സാമ്പത്തിക ലക്ഷ്യങ്ങളൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും അനൂപ് മോഹന്‍ പ്രതിമാസം ഒരു ലക്ഷംരൂപ ഓഹരിയിലും മ്യൂച്വല്‍ ഫണ്ടിലും എസ്ഐപിയായി നിക്ഷേപിക്കുന്നുണ്ട്. 12 വര്‍ഷമായി കുവൈത്തിലാണ് ജോലി ചെയ്യുന്നത്. വന്‍കിട മധ്യനിര ഓഹരികളില്‍ നിക്ഷേപിക്കുന്ന മൂന്ന് ഫണ്ടുകളിലും രണ്ട് സ്മോള്‍ ക്യാപ് ഫണ്ടുകളിലുമാണ് പ്രധാനമായും നിക്ഷേപം. കൂടുതല്‍ റിസ്‌കെടുത്താലും അതിനനസരിച്ച് ഉയര്‍ന്ന നേട്ടം ലഭിക്കണമെന്ന ചിന്താഗതിക്കാരനാണ് അനൂപ്-അതുകൊണ്ടാണ് കൂടുതല്‍ ആദായം ലക്ഷ്യമിട്ട് അനൂപ് സ്മോള്‍ ക്യാപ് ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നത്. തയ്യാറാക്കിയത്.ഡോ.ആന്റണി. എഡിറ്റ്: ദിലീപ് ടി.ജി
17 DIC 2021 · ജീവിത സായന്തനത്തില്‍ പണത്തിനുവേണ്ടി ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ ഇപ്പോള്‍തന്നെ കരുതലെടുക്കാം. പ്രതിമാസം നിശ്ചിതതുക നിക്ഷേപിച്ചാല്‍ ഭാവിയിലെ ജീവതചെലവുകള്‍ക്ക് എളുപ്പത്തില്‍ പണംകണ്ടെത്താം. തയ്യാറാക്കിയത്: ഡോ. ആന്റണി. അവതരിപ്പിച്ചത്. റെജി പി.ജോര്‍ജ്. എഡിറ്റ് ദിലീപ് ടി.ജി
30 NOV 2021 · ഒരു സ്റ്റാര്‍ട്ടപ്പ് ഉണ്ടാക്കി, വിദേശ നിക്ഷേപകരെ ആകര്‍ഷിച്ച് വന്‍തോതില്‍ നിക്ഷേപവും സമാഹരിച്ച് ഐപിഒയുമായെത്തി, ആവശ്യമുള്ള പണം ഓഫര്‍ ഫോര്‍ സെയിലിലൂടെ പിന്‍വലിച്ച് സ്വന്തംനില സുരക്ഷിതമാക്കുന്ന സാഹചര്യം വിപണിയില്‍ കൂടിവരുന്നുണ്ടോ? ഓഹരി വിപണി ഇങ്ങനെയൊക്കെയാണ്. സൂക്ഷിച്ചും കണ്ടും ഇടപെടേണ്ട ഇടം. തയ്യാറാക്കിയത്: ഡോ.ആന്റണി. അവതരണം; റെജി പി.ജോര്‍ജ് . എഡിറ്റ് ദിലീപ് ടി.ജി
ബിസിനസ് വാര്‍ത്തകളും വിശേഷങ്ങളും
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Categorie | Economia |
Sito | - |
mathrubhumionline@gmail.com |
Copyright 2025 - Spreaker Inc. an iHeartMedia Company