അയോഗ്യത അവസരമോ അഗ്നിപരീക്ഷയോ|Rahul Gandhi disqualified from Lok Sabha
25 mar 2023 ·
19 min. 27 sec.
Iscriviti gratuitamente
Ascolta questo episodio e molti altri. Goditi i migliori podcast su Spreaker!
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
അയോഗ്യത ചിലപ്പോള്‍ യോഗ്യതയാകാം അവസരമാകാം. അല്ലെങ്കില്‍ അഗ്നിപരീക്ഷയാകാം. വാ വിട്ട വാക്ക് തിരിച്ചെടുക്കാനാകില്ല. കര്‍ണാടകത്തിലെ പ്രസംഗത്തിന് ഗുജറാത്തില്‍ കേസ്. പരാതിക്കാരന്‍ തന്നെ മേല്‍ക്കോടതിയില്‍ പോയി വിചാരണയ്ക്ക് സ്‌റ്റേ നേടിയതും ജഡ്ജി മാറിയതിന് പിന്നാലെ സ്റ്റേ നീക്കാന്‍ ഹര്‍ജി കൊടുത്തത്് വിചാരണ പുനരാരംഭിച്ച് രാഹുലിനെ ശിക്ഷിക്കുന്നതിലേക്കുള്ള നിയമപോരാട്ടത്തില്‍ പല ട്വിസ്റ്റുകളുമുണ്ട്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകള്‍ക്കാണ് പരമാവധി ശിക്ഷ കിട്ടുക. രാഹുലിന്റേതും ആ ഗണത്തില്‍ വന്നു. രണ്ട് വര്‍ഷം തന്നെ ശിക്ഷിച്ചതിനാലാണ് അയോഗ്യതയും ഉറപ്പായത്. ശിക്ഷിച്ച കോടതി തന്നെ അപ്പീല്‍ നല്‍കാന്‍ സ്റ്റേ നല്‍കി ഔദാര്യം കാട്ടി. പക്ഷേ 24 മണിക്കൂറിനുള്ളില്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കി ഉത്തരവുമിറക്കി. ഇനി അറിയാനുള്ള രാഹുലിന് ഇത് രാഷ്ട്രീയമായി ഗുണമോ ദോഷമോ എന്നാണ്. രാഹുല്‍ മത്സരരംഗത്തില്ലെങ്കില്‍ പ്രതിപക്ഷം ഒന്നടങ്കം കൈകോര്‍ത്തേക്കാം. രണ്ടാമത് കേവലം സമുദായത്തെ അപമാനിച്ചു എന്ന കാര്‍ഡ് ഫലിക്കുന്നില്ല എന്ന് കണ്ട് ഒ.ബി.സി സമുദായത്തിനെതിരാണ് രാഹുല്‍ എന്ന രീതിയില്‍ ബിജെപി അതിനെ തിരിച്ചു. രാഹുലിന്റെ അയോഗ്യത അവസരമാണോ അതോ അഗ്നിപരീക്ഷയോ. ബിജെപി അറിയാതെ പ്രതിപക്ഷത്തിന് ആയുധം നല്‍കിയോ.. കെ.എ ജോണിയും മനു കുര്യനും വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്: പ്രണവ്.
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company