Contatti
Info
സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍, അവലോകനങ്ങള്‍
23 NOV 2024 ·
ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടന്ന തിരഞ്ഞെടുപ്പുഫലങ്ങള്‍ കേരള രാഷ്ട്രീയത്തിന് നല്കുന്ന സന്ദേശമെന്താണ്. കളംമാറിചവിട്ടലുകള് കൊണ്ട് കളം നിറഞ്ഞ പാലക്കാട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തിലും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് പ്രതിപക്ഷം ആണയിടുമ്പോഴും ചേലക്കര നിലനിര്‍ത്തി എല്‍ഡിഎഫും. യുഡിഎഫിന് പ്രതീക്ഷിച്ച വിജയം സമ്മാനിച്ച് വയനാടും. ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്കുന്ന സന്ദേശമെന്ത്. മാതൃഭൂമിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും പി.പി ശശീന്ദ്രനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്:കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
19 NOV 2024 · കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുന്ന കാലത്ത് സന്ദീപ് വാര്യര്‍ ബിജെപി വിട്ടു കോണ്‍ഗ്രസിലെത്തി. അതും പാലക്കാട് പോളിങ്ബൂത്തിന്റെ പടിവാതില്‍ക്കലെത്തി നില്ക്കുമ്പോള്. ഈ ചാട്ടം പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമോ. പതിവിന് പിപരീതമായി പാണക്കാട് തങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി വിമര്‍ശിച്ചു. ഇരു ചേരിയിലാണെങ്കിലും തങ്ങള്‍ കുടുംബത്തോട് ഇടതുമുഖ്യമന്ത്രിമാര് ഇതുവരെ കാണിച്ചുപോന്ന ബഹുമാനം മറന്നുകൊണ്ടായിരുന്നു പിണറായിയുടെ ഈ വിമര്‍ശനം. ഇതിന് പിന്നിലെ ലക്ഷ്യമെന്ത്. മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
14 NOV 2024 · ഇപി ജയരാജന്റെ ആത്മകഥ ഇടതുമുന്നണിയെയും അതോടൊപ്പം ഇപിയെയും കുരുക്കിലാക്കിയിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസത്തില്‍ തന്നെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദ ഭാഗങ്ങള്‍ പുറത്തായതിന്റെ ഞെട്ടലിലാണ് ഇടതുപക്ഷം. ആത്മകഥയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന യാഥാര്‍ത്ഥ്യമെന്ത് മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
5 NOV 2024 · പാലക്കാടല്ല സിപിഎമ്മിന് ഏറെ നിര്‍ണായകം ചേലക്കരയിലെ ഫലമാണ്. ജീവന്മരണ പോരാട്ടമാണിത്. തോറ്റാല്‍ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടി. നിലനിര്‍ത്തിയാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ വലിയ ക്ഷീണം മാറ്റി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് ശുഭാരംഭമായി തുടങ്ങാം. ബിജെപി വോട്ട് കൂടുമോ കുറയുമോ അതും ഫലം നിര്‍ണയിച്ചേക്കാം. മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
| Chelakkara Assembly By Elections 2024
30 OTT 2024 · വെള്ളിത്തിരയിലെ ഇളയ ദളപതി എന്ന മിന്നും താരത്തില്‍ നിന്ന് തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയുമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് തമിഴ് നടന് വിജയ്. സിനിമയും രാഷ്ട്രീയവും ഇഴചേര്‍ന്ന തമിഴകത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ വിജയ്ക്ക് തിളങ്ങാനാകുമോ. എന്താണ് വിജയിയുടെ രാഷ്ട്രീയ ഭാവി. മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. | VijayPolitical Entry
29 OTT 2024 · സര്‍ക്കാരിന് കീഴില്‍, ജില്ലയിലെ തന്നെ ഉയര്‍ന്ന പദവിയില്‍ ഇരുന്ന ഒരു ഉദ്യോഗസ്ഥന്, മേലുദ്യോഗസ്ഥരെല്ലാം 'ക്ലീന്‍' എന്നു സര്‍ട്ടിഫിക്കറ്റ് നല്കിയ ഒരു ഉദ്യോഗസ്ഥനാണ് ദിവ്യയുടെ നാവിന് ഇരയായി ജീവന് നഷ്ടപ്പെട്ടത്. പാര്‍ട്ടിയ്ക്കുള്ളില്‍ പോലും ശക്തമായ പ്രതിഷേധം ഉണ്ടായിട്ടും ആ ദിവ്യയെന്ന സഖാവിനെ തൊടാന്‍ പോലീസിനായില്ല. അവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയിലെത്തുംവരെ, അതിന്റെ വിധി വരും വരെ പോലീസ് പിടികൂടാതെ സംരക്ഷണം കൊടുത്തു. പോലീസിന്റെ മൂക്കിന് താഴെ അവര്‍ ഒളിവില്‍ കഴിഞ്ഞു. ഇന്ന് ദിവ്യയ്ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധിയും വന്നുകഴിഞ്ഞു. സര്‍ക്കാറിന്റെ ഈ നിലപാട് പറയാതെ പറയുന്നത് എന്താണ്. മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനുകുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ്. പ്രെഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
22 OTT 2024 · കേരളം വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പിലേക്ക്. പ്രിയങ്കയിലൂടെ വയനാട് സ്റ്റാര്‍ മണ്ഡലമായിട്ടും തിരഞ്ഞെടുപ്പ് ചൂട് പാലക്കാടാണ് ഇത്തവണ അല്‍പ്പം കൂടുതല്‍. അപ്രതീക്ഷിത ചുവടുമാറ്റങ്ങളും 'ഡീല്‍' വിവാദങ്ങളും പാലക്കാടിനെ 'ഹോട്ട്' മണ്ഡലമാക്കി മാറ്റുന്നു. സരിന്റെ ചുവടുമാറ്റം ആര്‍ക്കാണ് ഗുണം ചെയ്യുക. ബിജെപിയുടെ ശക്തികേന്ദ്രമായ മണ്ഡലത്തില്‍ അടിയൊഴുക്കുകള്‍ക്ക് സാധ്യതയുണ്ടോ. രാഹുല്‍ മാങ്കൂട്ടത്തിലൂടെ ഷാഫി പറമ്പിലിന് തുടര്‍ച്ചയുണ്ടാകുമോ? പാലക്കാട് തിരഞ്ഞെടുപ്പ് വിശേഷങ്ങളുമായി മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
palakkad by election 2024
10 OTT 2024 · രത്തന്‍ ടാറ്റ വിടപറയുമ്പോള്‍ സ്വന്തം വീട്ടിലെ ഒരു അംഗം നഷ്ടപ്പെട്ട ശൂന്യതയാണ് ഓരോ ഇന്ത്യക്കാര്‍ക്കും അനുഭവപ്പെടുന്നത്. ഉപ്പുമുതല്‍ എയര്‍ ഇന്ത്യ വരെ വളര്‍ന്ന സാമ്രാജ്യത്തോടൊപ്പം തലമുറമുറകള് പകര്‍ന്നു നല്കിയ മൂല്യവും കൈവിടാതെ സൂക്ഷിച്ചപ്പോള്‍ രത്തന്‍ ടാറ്റയെന്ന വ്യവസായ കുലപതിയും ടാറ്റയെന്ന പേരും ഇന്ത്യക്കാരുടെ ഹൃദയത്തിലാണ് പതിഞ്ഞത്. രത്തന്‍ ടാറ്റ ഇന്ത്യയ്ക്ക് ആരായിരുന്നു. മാതൃഭൂമിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ പി പി ശശീന്ദ്രനും കെ.എ ജോണിയും വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Ratan Tata
8 OTT 2024 · വിജയം ഉറപ്പിച്ച കോണ്‍ഗ്രസ് ഹരിയാണയില്‍ അടിപതറി. ഹാട്രിക്ക് നേട്ടത്തോടെ ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. അമിത ആത്മവിശ്വാസവും തമ്മിലടയും സംസ്ഥാനത്ത് കോണ്‍ഗ്രസിന് വിനയായെങ്കില്‍ കാശ്മീരില്‍ പ്രതിഫലിച്ചത് ആര്‍ട്ടിക്കില്‍ 370യും സംസ്ഥാന പദവിയുമൊക്കെയാണ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ബിജെപിക്ക് സീറ്റ് നേടാനായെങ്കിലും സര്‍ക്കാര്‍ ഉണ്ടാക്കുന്നത് ഇന്ത്യ സംഖ്യമാണ്. ഇരു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
24 SET 2024 · സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന ആരോപണങ്ങളുമായി എത്തിയ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ ലക്ഷ്യം എന്തായിരുന്നു. മുഖ്യമന്ത്രി കൈവിട്ടതോടെ അന്‍വറിന്റെ ഉന്നം പിഴച്ചോ? മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍, അവലോകനങ്ങള്‍
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Categorie | Politica |
Sito | - |
webadmin@mpp.co.in |
Copyright 2024 - Spreaker Inc. an iHeartMedia Company