Copertina del podcast

യാത്രാവാണി | Yathravaani | Travelogue

  • കാട്ടാനകള്‍ നീരാടുന്ന പൗര്‍ണമി രാത്രിയില്‍ | യാത്രാവാണി | Anakulam

    26 AGO 2022 · കാട്ടാനകള്‍ നീരാടുന്ന പൗര്‍ണമി രാത്രിയില്‍, കേട്ടപ്പോള്‍ കിനാവെന്ന് തോന്നി കണ്ടപ്പോള്‍ സ്വപ്‌ന സുന്ദരം. കാടും മേടും നിലാവില്‍ നീരാടി നില്‍ക്കുന്ന രാത്രിയില്‍ ആനകള്‍ കൂട്ടത്തോടെ കുളിര്‍ച്ച് തിമിര്‍ക്കാനെത്തുന്ന ഒരിടം. പത്തും പന്ത്രണ്ടും ആനകള്‍ അടങ്ങുന്ന സംഘം ഒന്നിന് പുറമെ ഒന്നായി നീരാടാന്‍ എത്തും. ഒരു കൂട്ടത്തിന്റെ കുളി കഴിഞ്ഞാല്‍ അടുത്ത കൂട്ടം. ഇത് കണ്ട് നമുക്ക് എത്ര നേരം വേണമെങ്കിലും കരയില്‍ ഇരിക്കാം. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. Anakulam yathravani Podcast
    Ascoltato 5 min. 52 sec.
  • ആലുവാന്‍കുടിയിലേക്ക് അന്നൊരു ജീപ്പ് യാത്രയില്‍ | യാത്രാവാണി | Aaluvamkudi

    22 AGO 2022 · ശിവരാത്രി നാളില്‍ ഫോര്‍വീലര്‍ ജീപ്പില്‍ കാനന പാതിയിലൂടെ നടത്തിയ ഒരു യാത്രയുടെ ഓര്‍മ്മയില്‍. യാത്രാവാണി ജി ജ്യോതിലാല്‍ | സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്
    Ascoltato 5 min. 18 sec.
  • കൗരവര്‍ വാഴും കാവുകളിലൂടെ | യാത്രാവാണി | Kaurava temple in kerala

    19 AGO 2022 · പെരുവുരുത്തി അംശം ചക്കുവള്ളി ദേശത്ത് സര്‍വേ നമ്പര്‍ 111 /  2ല്‍ 14 ഏക്കറിന് കരം കൊടുക്കുന്നത് ആരാണെന്ന് അറിയാമോ ?  ദുര്യോധനന്‍.. ങേ ദുര്യോധനനോ ? നെറ്റി ചുളിയേണ്ട നൂറ്റവരുടെ നായകന്‍ സാക്ഷാന്‍ ദുര്യോധനന്‍ തന്നെ.  യാത്രാവാണി ജി.ജ്യോതിലാല്‍ | സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Kaurava temple in kerala
    Ascoltato 9 min. 59 sec.
  • കോഴിമോണ കല്ലുകണ്ടു, പൂഞ്ചിറയിലെ മണ്‍ ഗുഹയും | ilaveezhapoonchira

    16 AGO 2022 · തൊടുപുഴ കാഞ്ഞാര്‍ വാകമണ്‍ റോഡിലൂടെ വണ്ടി ഡ്രൈവ് ചെയ്തിങ്ങനെ പോകാന്‍ നല്ല രസമാണ് ആ റോഡിലൂടെ പോകുമ്പോള്‍ ദൂരെ ചക്രവാളത്തില്‍ കുതിരത്തലപോലെ ഒരു മല കാണാം. ആകാശപശ്ചാത്തലത്തില്‍ ഇരുളിമയാര്‍ന്നു നില്‍ക്കുന്ന ആ മല കീഴടക്കണമെന്ന് എന്നോ തോന്നിയതാണ്. യാത്രാവാണി ജി.ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ
    Ascoltato 7 min. 1 sec.
  • യേര്‍ക്കാടന്‍ കുളിര്‍ക്കാറ്റ് | യാത്രാവാണി |Yercaud Tamil Nadu

    13 AGO 2022 · യേര്‍ക്കാട് സേലത്തിന്റെ വേനല്‍ക്കാല വസതിയാണ്. ഊട്ടിപോലെ കൊടൈക്കനാല് പോലെ ഏര്‍ക്കാടും ഇപ്പോള്‍ തെന്നിന്ത്യയുടെ വിനോദസഞ്ചാര ഭൂപടത്തിലുണ്ട്. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍
    Ascoltato 3 min. 5 sec.
  • റാംജിറാവു ട്രാവലിങ് | യാത്രാവാണി | Travelling with Actor Vijayaraghavan

    8 AGO 2022 · നാടകാചാര്യന്‍ എന്‍.എന്‍ പിള്ളയുടെ മകന്‍. നാടക രംഗത്തുനിന്നും സിനിമയിലെത്തി സ്വഭാവ വേഷങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ നടന്‍. മാത്യൂഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലിന് വേണ്ടി നടന്‍ വിജയരാഘവനുമായി നടത്തിയ ഒരു യാത്രയുടെ ഓര്‍മ്മയാണ് ഇന്നത്തെ യാത്രാവാണി. തയ്യാറാക്കി അവതരിപ്പിച്ചത് ജി.ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Travelling with Actor Vijayaraghavan
    Ascoltato 10 min. 54 sec.
  • നാലമ്പലയാത്ര | യാത്രാവാണി | Nalambalam Yatra

    5 AGO 2022 · ഭാരതയുദ്ധം കഴിഞ്ഞ് യാദവ വംശം നശിക്കുകയും ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹിതനാകുകയും ദ്വാരകാപുരി കടലില്‍ മുങ്ങിപ്പോകുകയും ചെയ്തു. ശ്രീകൃഷ്ണന്‍ വെച്ചാരാധിച്ചിരുന്ന നാല് ചതുര്‍ബാഹു വിഗ്രങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്നതായി നാട്ടു പ്രമാണിയായ വാക്കയില്‍ കൈമള്‍ക്ക് സ്വപ്‌ന ദര്‍ശനം ഉണ്ടായി. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍
    Ascoltato 9 min. 30 sec.
  • നെടുങ്ങല്ലൂര്‍ പച്ചയില്‍ ആ അത്ഭുത വനത്തില്‍ | യാത്രാവാണി | Nedungalloor pacha

    1 AGO 2022 · മലയാളത്തിലെ ആദ്യത്തെ വന സഞ്ചാര സാഹിത്യകാരനായിരുന്ന കെ.സി എന്ന എന്‍ പരമേശ്വരന്‍ നെടുങ്ങല്ലൂര്‍ പച്ച എന്ന കാടിനെ വിശേഷിപ്പിച്ചിരുന്നത് അത്ഭുത വനം എന്നായിരുന്നു. തെന്മല ആനപ്പെട്ട കൊങ്കലില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ കാടിനുള്ളില്‍ ആണ് ഈ വിസ്മയ വനം. മുച്ചൂടും നശിപ്പിക്കപ്പെട്ടിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിന് കൊതിക്കുന്ന കാടകം. യാത്രാവാണി ജി.ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ് പ്രണവ് പി.എസ് | Nedungalloor pacha yathravani by G jyothilal
    Ascoltato 6 min. 21 sec.
  • ബ്രേമൂര്‍ ബസ് എത്തും ദൂരത്ത് | യാത്രാവാണി | Braemore Estate

    29 LUG 2022 · വെള്ളച്ചാട്ടങ്ങളും ഗുഹകളും മലനിരകളും പച്ചപ്പിന്റെ മാസ്മരികതയും മലനിരകളുടെ മടിയില്‍ ഒളിച്ചുതാമസിക്കാനൊരിടം. ബ്രേമൂര്‍ എന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ സ്‌കോട്ട്‌ലണ്ടിലെ മനോഹരമായൊരു മലയോര വന്യജീവി സങ്കേതം മുന്നിലെത്തും ജി. ജ്യോതിലാല്‍ യാത്രാവാണി സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍ | Braemore Estate
    Ascoltato 9 min. 45 sec.
  • മലമുകളില്‍ ഹരിത മകുടമായൊരു അമ്പലം | യാത്രാവാണി | mullayanagiri peak

    25 LUG 2022 · കുന്നിന്‍ ചരിവില്‍ തട്ടി പ്രതിധ്വനിക്കുന്ന ഹോണ്‍ മുഴക്കങ്ങള്‍ ചുറ്റും. ഞങ്ങള്‍ വരുന്നുണ്ടേയെന്ന് വിളിച്ചുപറഞ്ഞുകൊണ്ടാ്ണ് എല്ലാവരുടെയും വരവ്. വെറുതെയല്ല ആരവം. മല ചെത്തിയൊരുക്കിയ കുഞ്ഞുവഴിയില്‍ കഷ്ടിച്ച് രണ്ട് വാഹനങ്ങള്‍ക്ക് കടന്നുപോകാമെന്ന് മാത്രം.. യാത്രാവാണി ജി.ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍ |
    Ascoltato 4 min. 10 sec.
യാത്രികനും മാതൃഭൂമി സീനിയര്‍ സബ് എഡിറ്ററുമായ ജ്യോതിലാല്‍ നടത്തിയ യാത്രകള്‍ കേള്‍ക്കാം
Contatti
Informazioni

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca