Copertina del podcast

കോലായ | kerala state youth festival 23

  • സ്ഫടികത്തിലെ ബഷീര്‍മാഷ് രക്ഷകര്‍ത്താവായി കലോത്സവ വേദിയില്‍ | Actor Nisar

    7 GEN 2023 · സ്ഫടികം സിനിമയിലെ ട്യൂട്ടോറിയല്‍ കോളേജ് നടത്തിയ ബഷീര്‍മാഷ് അങ്ങനെ പറഞ്ഞാല്‍ ചലച്ചിത്രതാരം നിസാറിനെ കൂടുതല്‍ പേര്‍ അറിയും. കോഴിക്കോട്ടുകാരനായ നിസാര്‍ കലോത്സവ വേദിയില്‍ എത്തിയത് രക്ഷകര്‍ത്താവായാണ്. നിസാറിന്റെ മകന്‍ കലോത്സവത്തിലെ മത്സരാര്‍ത്ഥിയാണ്. സിനിമാവിശേഷങ്ങള്‍ നിസാര്‍ പങ്കുവയ്ക്കുന്നു ഒപ്പം ക്ലബ് എഫ് എം പ്രോഗ്രാം പ്രൊഡ്യൂസര്‍ ഷഫീക്കു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
    Ascoltato 3 min. 45 sec.
  • പാട്ട് പഠിക്കാത്തതിനാല്‍ അന്ന് മത്സരത്തില്‍ പങ്കെടുക്കാന്‍ ഭയമായിരുന്നു: കൊല്ലം ഷാഫി

    7 GEN 2023 · ശാസ്ത്രീയമായി പാട്ട് പഠിക്കാത്തതില്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഭയമായിരുന്നു എന്ന് കൊല്ലം ഷാഫി. കലോത്സവ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുന്നു. ഒപ്പം ആര്‍.ജെ വിജിതയും.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
    Ascoltato 5 min. 47 sec.
  • കലോത്സവം കാണാന്‍ ദുബായില്‍ നിന്നെത്തിയ കോഴിക്കോടിന്റെ പഴയ കലാതിലകം | Podcast

    7 GEN 2023 · സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട് നടക്കുമ്പോള്‍ ദുബായിലേക്ക് തിരിച്ചുപോകാന്‍ കോഴിക്കോടിന്റെ പഴയ കലാതിലകം ആയ രാധിക നാരായണന് ആകുമായിരുന്നില്ല. പഴയ കലോത്സവ അനുഭവങ്ങള്‍ രാധിക പങ്കുവയ്ക്കുന്നു. ഒപ്പം ആര്‍.ജെ വിക്കിയും.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
    Ascoltato 6 min. 45 sec.
  • കാര്‍ട്ടൂണ്‍ കണ്ട് ഹിന്ദിപഠിച്ചു: നന്ദഗോപാലിന് പ്രസംഗത്തിന് എ ഗ്രേഡ് | Hindi speech

    6 GEN 2023 · കാര്‍ട്ടൂണുകളിലൂടെയാണ് നന്ദഗോപാല്‍ ഹിന്ദി പഠിച്ചത്. അതുകൊണ്ട് തന്നെ കലോത്സവത്തില്‍ ഹിന്ദി പ്രസംഗം പഠിക്കാന്‍ നന്ദഗോപാലിന് വേറൊരു ഗുരുവിന്റെ ആവശ്യം ഉണ്ടായില്ല. നന്ദഗോപാലിന്റെ ഹിന്ദി വിശേഷം കേള്‍ക്കാം. ഒപ്പം ആര്‍.ജെ അശ്വതിയും. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    Ascoltato 2 min. 25 sec.
  • ചാക്യാര്‍ക്കൂത്തില്‍ സഞ്ജയ്ക്ക് എ ഗ്രേഡ് ഗുരു യുട്യൂബ് | Chakyar koothu

    6 GEN 2023 · കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് സഞ്ജയ് സന്തോഷ്. ചാക്യാര്‍ക്കൂത്തില്‍ കോഴിക്കോടിന് അഭിമാനമായി സഞ്ജയ് എ ഗ്രേഡ് സ്വന്തമാക്കി. സംസ്ഥാന തലത്തില്‍ മത്സരിച്ച് എ ഗ്രേഡ് സ്വന്തമാക്കുന്ന നിരവധി മത്സരാര്‍ത്ഥികള്‍ ഉണ്ട്. എന്നാല്‍ അവരില്‍ നിന്ന് സഞ്ജയ്‌നെ വ്യത്യസ്തമാക്കുന്നൊരു കാര്യമുണ്ട്. സഞ്ജയുടെ ഗുരു തന്നെ. ആ ഗുരുവിനെ പറ്റി സഞ്ജയ് വ്യക്തമാക്കുന്നു. ഒപ്പം ആര്‍ ജെ വിജിതയും. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    Ascoltato 5 min. 46 sec.
  • സരസീജ വിലോചന: അതിരാണിപ്പാടത്ത് അങ്കനമാര്‍ നിറഞ്ഞാടി | Thiruvathra kali

    6 GEN 2023 · സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയായ വിക്രം മൈതാനിയില്‍ ഇന്നത്തെ പ്രധാന ആകര്‍ഷണം തിരുവാതിര കളിയായിരുന്നു. തിരുവാതിര കളിക്കാന്‍ കളിക്കാനെത്തിയ സംഘം ആര്‍.ജെ വിക്കിയുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ്.പി.എസ്
    Ascoltato 2 min. 18 sec.
  • എനിക്കും നാളെ മത്സരിക്കണം സ്‌കൂള്‍ കലോത്സവത്തില്‍ താരമാകണം:  റിച്ചുകുട്ടന്‍ | Rithu Raj

    5 GEN 2023 · എനിക്കും വലുതാകുമ്പോള്‍ ഇതുപോലെ സ്‌കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുക്കണമെന്നും സമ്മാനം വാങ്ങണമെന്നും റിതു രാജ്. സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയായ വിക്രം മൈതാനിയില്‍ ചേട്ടന്‍മാരുടെയും ചേച്ചിമാരുടെയും മത്സരം കാണാനെത്തിയതായിരുന്നു റിയാലിറ്റിഷോകളിലെ മിന്നും താരമായ കുഞ്ഞ് ഗായകന്‍ റിതുരാജ്. സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍ റിതുരാജ് പങ്കുവയ്ക്കുന്നു ഒപ്പം ആര്‍.ജെ ജാമിയും. സൗണ്ട് മിക്‌സിങ്: ്പ്രണവ് പി.എസ്
    Ascoltato 3 min. 40 sec.
  • ചിരി പടര്‍ത്തി കലോത്സവ വേദിയിലെത്തിയ നിര്‍മ്മല്‍ പാലാഴി | Nirmal palazhi

    5 GEN 2023 · കലോത്സവ വിശേഷങ്ങളും സിനിമാ വിശേഷങ്ങളുമായി ചലച്ചിത്ര താരം നിര്‍മ്മല്‍ പാലാഴി.ഒപ്പം ആര്‍.ജെ വിജിതയും സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    Ascoltato 4 min. 56 sec.
  • പ്രകട പ്രസംഗം,മോണോ ആക്ട്: കലോത്സവ ഓര്‍മ്മകളുമായി കെ.കെ രമ എം.എല്‍.എ |K.K Rema MLA

    5 GEN 2023 · കുട്ടിക്കാലത്ത് പ്രകട പ്രസംഗത്തിലും മോണോ ആക്ടിലും മത്സരിച്ചിട്ടുള്ളയാളാണ് കെ.കെ രമ എം.എല്‍.എ. പ്രകട പ്രസംഗം ഇന്ന് പ്രസംഗ മത്സരം ആണ്. പെണ്‍കുട്ടികള്‍ ഇന്ന് കൂടുതലായി മോണോ ആക്ട് രംഗത്തേക്ക് കടന്നുവരുന്നത് സന്തോഷിപ്പിക്കുന്നതായും കെ.കെ. രമ വ്യക്തമാക്കി. ആര്‍.ജെ വിക്കിയുമായി കെ.കെ. രമ കലോത്സവ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്ങ്: പ്രണവ് പി.എസ്.
    Ascoltato 3 min. 6 sec.
  •  കലോത്സവ വേദികളിലെ മൈമുണ്ണി ഇന്ന് മറിമായം ഉണ്ണി | Unniraj Cheruvathoor

    5 GEN 2023 · കുട്ടിക്കാലത്ത് കലോത്സവ വേദികളില്‍ മൈമ് ചെയ്ത് താരമായപ്പോള്‍ ഉണ്ണിരാജ് ചെറുവത്തൂരിന് ഒരു പേര് വീണു.മൈമ് ഉണ്ണിയെന്ന്. ആ ഉണ്ണി വളര്‍ന്ന് കലാകാരനായപ്പോള്‍ മറിമായം ഉണ്ണിയായി. ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലെ മികച്ച വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഉണ്ണിരാജ് ചെറുവത്തൂര്‍ ഇന്ന് തിരക്കുള്ളൊരു നടനാണ്. തിരക്കുകള്‍ക്ക് ഇടയിലും കലോത്സവ വേദിയിലെത്താന്‍ ഉണ്ണി മറന്നില്ല. ആര്‍.ജെ വിജിതയുമായി ഉണ്ണിരാജ് കലോത്സവ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്ങ്: പ്രണവ് പി.എസ് | Unniraj Cheruvathoor
    Ascoltato 5 min. 36 sec.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
Contatti
Informazioni

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca