Contatti
Info
പാട്ടുകളുടെ പിന്നണിയിലുണ്ട് അങ്ങാടിപ്പാട്ടാവാത്ത കുറേ കഥകള്‍. പോയകാലത്തിന്റെ നാട്ടുവഴിയിലുണ്ട് പാട്ടിനേക്കാള്‍ ഇമ്പമുള്ള വേറെയും കഥകള്‍. കാതോരം കേള്‍ക്കാം പാട്ടെഴുത്തുകാരന്‍ രവി മേനോന്‍ പറയുന്ന ഈ കഥകള്‍
18 GIU 2022 · എന്ത് കൊണ്ട് എന്നറിയില്ല ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍ അറിയാതെ ഇടനെഞ്ചില്‍ ഒരു ഗത്ഗദം വന്ന് തടയും ചിലപ്പോള്‍ ഒക്കെ കണ്ണുകള്‍ ഈറനാകും. കാതോരം രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
4 GIU 2022 · തലേന്ന് രാത്രി അമ്മ യാത്രയായി എന്ന് പറയാനാണ് അപ്പുവിളിച്ചത്. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന വയനാടന്‍ ഗ്രാമത്തില്‍ നിന്ന് പ്രതീക്ഷിച്ച വാര്‍ത്ത തന്നെ ദീര്‍ഘകാലമായി രോഗശയ്യയിലായിരുന്നല്ലോ അപ്പുവിന്റെ 80കാരിയായ അമ്മ.. കാതോരം രവി മേനോന്‍. സൗണ്ട് മിക്‌സിങ്: സുന്ദര്‍ എസ്
13 MAG 2022 · സ്വപ്നത്തിൽപ്പോലും കരുതിയിട്ടില്ലല്ലോ ശ്രീകുമാരൻ തമ്പി എന്ന മഹാകലാകാരനെ എന്നെങ്കിലുമൊരിക്കൽ നേരിൽ കാണാൻ ഇട വരുമെന്ന്.
നന്ദി തമ്പി സാർ. വർണ്ണരഹിതമായിപ്പോകുമായിരുന്ന എന്നെപ്പോലുള്ള എത്രയോ സാധാരണക്കാരുടെ നിമിഷങ്ങളെ സ്വർണ്ണപതംഗങ്ങളാക്കി
മാറ്റിയതിന്. ആ പതംഗങ്ങളെ സുഗന്ധവാഹികളാക്കിയതിന്!
അവതരണം: രവി മേനോന്‍ | സൗണ്ട് മിക്സിംഗ് : പ്രണവ് പി.എസ്
30 APR 2022 · ഒരു ചെറിയ പെരുന്നാളിനാണ് ആദ്യ വിളി വന്നത്. 15 വര്‍ഷം മുമ്പ് ഫോണെടുത്തപ്പോള്‍ മറുവശത്ത് മൗനം. മൗനത്തിനൊടുവില്‍ പരുക്കന്‍ ശബ്ദത്തില്‍ ഒരു വിഷാദ ഗാനത്തിന്റെ ശീലുകള്‍. കാതോരം രവി മേനോന്‍ എഡിറ്റ്: ദിലീപ് ടി.ജി
2 APR 2022 · ഫ്‌ളാറ്റിന്റെ പാതി തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയാല്‍ ശൂന്യത മാത്രം.മൗന മുഖരിതമായ ശൂന്യത. വിജനമായ നിരത്തുകള്‍, ബാല്‍ക്കണികള്‍ .. കാതോരം രവി മേനോന്‍ . എഡിറ്റ്: പ്രണവ് പി.എസ്
5 MAR 2022 · സിനിമയിലെ പാട്ടുകളെല്ലാം പാടുന്നത് പ്രേം നസീര്‍ ആണെന്നായിരുന്നു കുട്ടിക്കാലത്തെ ധാരണ. പിന്നീടാരോ പറഞ്ഞു യേശുദാസ് എന്നൊരാള്‍ പാടുന്നതിനനുസരിച്ച് ചുണ്ടനക്കുന്നേയുള്ളൂ അദ്ദേഹം എന്ന്. ആരാധന അതോടെ യേുദാസിനോടായി. എല്ലാ അറിവുകളും അത്ഭുതമായിരുന്നു അന്നൊക്കെ.
കാതോരം അവതരിപ്പിച്ചത് രവിമേനോന്‍.എഡിറ്റ് ദിലീപ് ടി.ജി
14 FEB 2022 · എഴുതിയ പാട്ട് ലതാജിയുടെ കയ്യിലേല്‍പ്പിക്കേ ഗുല്‍സാര്‍ പറഞ്ഞു ആര്‍ക്കെങ്കിലും ഓട്ടോഗ്രാഫ് നല്‍കേണ്ടിവരുമ്പോള്‍ ധൈര്യമായിട്ട് ഈ വരികള്‍ കുറിച്ചുകൊടുക്കാം ''പേരും മുഖവും ഓര്‍മ്മയില്‍ നിന്ന് മാഞ്ഞ് പോയാലും ശബ്ദത്തിലൂടെ നിങ്ങള്‍ക്കെന്നെ തിരിച്ചറിയാം. ഓര്‍ക്കാന്‍ ആഗ്രഹം ഉണ്ടെങ്കില്‍..'' കാതോരം | രവി മേനോന്‍ | എഡിറ്റ്: ദിലീപ്
31 GEN 2022 · എം.ടിയാണ് മുന്നില്‍. കുട്ടിക്കാലം മുതലെ കാണാന്‍ കൊതിച്ച എഴുത്തുകാരന്‍. നിവര്‍ത്തിപ്പിടിച്ച പത്രത്തിലൂടെ കണ്ണോടിച്ചും കയ്യിലെ ബി.ഡിയില്‍ നിന്ന് ഇടയ്ക്കിടെ പുകയെടുത്തും മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ പത്രാധിപ കസേരയില്‍ ചാരി ഇരിക്കുന്നു അദ്ദേഹം. കാതോരം: രവി മേനോന്‍
8 GEN 2022 · മൈനാകം കടലില്‍ നിന്ന് ഉയരുന്നുവോ എന്ന പാട്ടിനോടുള്ള ഭ്രാന്ത് മൂത്ത് പേരിനൊപ്പം മൈനാകം ചേര്‍ത്ത മനു എന്ന ഗുണ്ടയെക്കുറിച്ചാണ് ഇത്തവണ കാതോരത്തില്‍ രവി മേനോന്‍ പറയുന്നത്. എഡിറ്റ്: ദിലീപ് ടി.ജി
25 DIC 2021 · ഇപ്പോള്‍ വീഴും എന്നമട്ടില്‍ ക്ഷീണിച്ച് അവശനായ എന്നെ ബെഞ്ചില്‍ പിടിച്ചുകിടത്തി ഡോക്ടര്‍ ബാലചന്ദ്രന്‍. പള്‍സും ബിപിയും പരിശോധിച്ചു. കണ്ണിന്റെ കൃഷ്ണമണിക്ക് ചുറ്റം അതിവേഗം പടരുന്ന മഞ്ഞനിറം തിരിച്ചറിഞ്ഞു. എല്ലാ പരിശോധനയ്ക്കും ശേഷം ഡോക്ടര്‍ വിധിയെഴുതി മഞ്ഞപ്പിത്തമാണ് നല്ല ക്ഷീണമുണ്ടാകും.
പാട്ടുകളുടെ പിന്നണിയിലുണ്ട് അങ്ങാടിപ്പാട്ടാവാത്ത കുറേ കഥകള്‍. പോയകാലത്തിന്റെ നാട്ടുവഴിയിലുണ്ട് പാട്ടിനേക്കാള്‍ ഇമ്പമുള്ള വേറെയും കഥകള്‍. കാതോരം കേള്‍ക്കാം പാട്ടെഴുത്തുകാരന്‍ രവി മേനോന്‍ പറയുന്ന ഈ കഥകള്‍
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Categorie | Musica |
Sito | - |
mathrubhumionline@gmail.com |
Copyright 2024 - Spreaker Inc. an iHeartMedia Company