
Contatti
Info
iffk 2022

Episodi & Post
Episodi
Post
24 MAR 2022 · എന്നിവര്‍' പോലൊരു സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും സിനിമ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ചത് അതിലേറെ സന്തോഷമുണ്ടാക്കിയെന്നും നടന് സര്‍ജാനോ ഖാലിദ്.
വിക്രമിന്റെ കോബ്രയില്‍ ഒരു വേഷമുണ്ടെന്നും സസ്പെന്‍സാണെന്നും സര്‍ജാനോ പറയുന്നു. ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു താരം: തയ്യാറാക്കിയത്: അഞ്ജയ് ദാസ്
24 MAR 2022 · ഭീമന്റെ വഴി കണ്ടവരാരും ഭീമന്റെ സുഹൃത്തും കണ്ണേറ്റുകരയിലെ നാട്ടുകാരനായ ഓട്ടോ ഡ്രൈവറുമായ കൃഷ്ണദാസിനെ മറന്നുകാണില്ല. മലയാള സിനിമയുംട ഹാസ്യതാരം കുതിരവട്ടം പപ്പുവിന്റെ മകന് ബിനു പപ്പു മനോഹരമാക്കിയ കഥാപാത്രം. കോവിഡ് പ്രതിസന്ധിക്ക് ശേഷം സിനിമാമേഖല സജീവമാകുമ്പോള്‍ ബിനു പപ്പുവിനും കൈനിറയെ ചിത്രങ്ങളാണ്. സിനിമാ വിശേഷങ്ങളുമായി ബിനു പപ്പു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മാതൃഭൂമിയോട് സംസാരിക്കുന്നു. തയ്യാറാക്കിയത്: അഞ്ജയ് ദാസ് എന്‍.ടി
24 MAR 2022 · ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ കലഡൈസ്കോപ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ദി ക്ലൌഡ് ആന്‍ഡ് ദി മാന്‍ എന്ന ചിത്രത്തിന്റെ സംവിധായകന് അഭിനന്ദന് ബാനര്‍ജി സംസാരിക്കുന്നു.
24 MAR 2022 · 'പ്രാപ്പെട എന്നാല്‍ പെണ് പ്രാവെന്നാണ്, പിടക്കുന്ന പ്രാവ് എന്നും അര്‍ത്ഥമുണ്ട്'
മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയ പ്രാപ്പെട ഒരു പരീക്ഷണ ചിത്രമാണെന്നും ഒരൊറ്റ കാഴ്ചയില്‍ മനസ്സിലാകുന്ന അര്‍ത്ഥങ്ങളല്ല ചിത്രത്തിന് എന്നും സംവിധായകന് കൃഷ്ണേന്ദു കലേഷ്. മുംബൈയില്‍ നിന്നുള്ള മോഡല്‍ കേതകി, നീന കുറുപ്പ്, രാജേഷ് മാധവന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.
കൃഷ്ണേന്തു കലേഷിന്റെ ആദ്യ സംവിധാന സംരംഭം പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നിടുന്നത് ഫാന്റസിയുടെയുടെയും പരീക്ഷണങ്ങളുടെയും ലോകമാണ്.
23 MAR 2022 · കള്ളനോട്ടം' എന്ന തന്റെ പുതിയ ചിത്രം പൂര്‍ണമായും ഗോപ്രോയില്‍ ചിത്രീകരിക്കാന്‍ കാരണമുണ്ടെന്ന് സംവിധായകന് രാഹുല്‍ റിജി നായര്‍. രാജ്യാന്തര ചലച്ചിത്രമേള വേദിയില്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തയ്യാറാക്കിയത്: അഞ്ജയ് ദാസ് എന്‍.ടി
23 MAR 2022 · 26മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ പ്രശസ്ത ഫോട്ടോഗ്രാഫറും സംവിധായകനും ഛായാഗ്രാഹകനുമായ ശിവന്റെ ഫോട്ടോ പ്രദര്‍ശനത്തിന്റെ ഭാഗമായി മകനും സംവിധായകനുമായ സംഗീത് ശിവന് സംസാരിക്കുന്നു
23 MAR 2022 · 'ബിരിയാണി എന്ന സിനിമ ഒരു മതത്തെയും അപമാനിക്കാന്‍ വേണ്ടി എടുത്തതല്ല. ഇവിടുത്തെ സ്ത്രീകളുടെ ജീവിതമാണ് ബിരിയാണിയിലൂടെ കാണിക്കാന്‍ ശ്രമിച്ചത്. അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അതിഥിയായി എത്തിയ സംവിധായകന് സജിന്‍ ബാബു സംസാരിക്കുന്നു. തയ്യാറാക്കിയത്: രൂപശ്രീ
23 MAR 2022 · 'ആവാസ വ്യൂഹം' എന്ന ചിത്രത്തിനുവേണ്ടി നായകന് രാഹുല്‍ നന്നായി അധ്വാനിച്ചെന്ന് സംവിധായകന് ആര്.കെ. ക്രിഷാന്ത്. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാല വെല്ലുവിളികള്‍ അതിജീവിച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നും ക്രിഷാന്ത് പറഞ്ഞു. തയ്യാറാക്കിയത്; അഞ്ജയ് ദാസ്
22 MAR 2022 · ആവാസവ്യൂഹത്തിന്റെ ക്ലൈമാക്സിൽ കിട്ടിയ കയ്യടി രണ്ട് വർഷത്തെ അധ്വാനത്തിന് കിട്ടിയ പ്രതിഫലമെന്ന് നടൻ രാഹുൽ രാജഗോപാൽ
22 MAR 2022 · തിയേറ്ററില്‍ സിനിമ കാണുമ്പോള്‍ കിട്ടുന്ന സംതൃപ്തി മൊബൈല്‍ സ്ക്രീനിലോ ടിവിയിലോ കണ്ടാല്‍ കിട്ടില്ല എന്ന് വിശ്വസിക്കുന്നയാളാണ് താനെന്ന് നടി രജിഷ വിജയന്.
iffk 2022
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Categorie | Cinema: recensioni |
Sito | - |
mathrubhumionline@gmail.com |
Copyright 2025 - Spreaker Inc. an iHeartMedia Company