Contatti
Info
പുത്തൻ പടങ്ങളെക്കുറിച്ചുള്ള റിവ്യൂ ഇവിടെയുണ്ട് . പടം എങ്ങനെയുണ്ട് എന്ന് ഇനി വേറെ ആരോടെങ്കിലും ചോദിക്കേണ്ടതുണ്ടോ ?
നിർമ്മാണം : ആർ ജെ അച്ചൂ
നിർമ്മാണം : ആർ ജെ അച്ചൂ
Episodi & Post
Episodi
Post
4 SET 2026 · ചൂതാട്ടത്തിന്റെയും വാതുവെപ്പിന്റെയും പശ്ചാത്തലത്തില്‍ കഥ പറയുന്ന ഫാന്റസി- ത്രില്ലര്‍. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയത് 'ഐ ആം ഗെയിം' സമ്പൂര്‍ണ്ണ തിയേറ്റര്‍ എക്സിപീരിയന്‍സ് പടമാണ്. ആക്ഷന്‍ രംഗങ്ങള്‍ക്കൊണ്ടും ചേസ് സീക്വന്സുകള്ക്കൊണ്ടും സമ്പന്നമായ ചിത്രം പീക് അഡ്രിനാലിന്‍ റഷ് അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക. മൂന്ന് വര്‍ഷത്തിന് ശേഷം തിയേറ്ററിലെത്തുന്ന, ദുല്‍ഖര്‍ സല്മാന് നായകനായ മലയാളം സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
അവതരണം : അരുൺ മധുസൂദനൻ & അഞ്ജയ്ദാസ്
നിർമ്മാണം : ആർ ജെ അച്ചൂ
27 AGO 2026 · കെ.ജി.എഫ്. പരമ്പരയോടെ പാന്‍- ഇന്ത്യന്‍ താരമായിമാറിയ യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ടോക്സിക്: എ ഫെയറിടെയ്ല്‍ ഫോര്‍ ഗ്രോണ്‍- അപ്സ്'. നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററിലെത്തുന്ന യഷ് ചിത്രം. യഷ് ചിത്രങ്ങളുടെ പതിവ് ചേരുവകളുള്ള ഗ്യാങ്സ്റ്റര്‍ ചിത്രം തന്നെയാണ് 'ടോക്സിക്'. എന്നാല്‍, ചിത്രം പറയുന്ന രാഷ്ട്രീംകൊണ്ട്, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'ടോക്സിക്' അതിനുംമുകളിലാണ്.
Host : Arun Madhusoodanan
Producer : RJ Achoo
21 AGO 2026 · പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനംചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് ഖലീഫ. എണ്ണംപറഞ്ഞ സംഘട്ടനങ്ങളും ചെയ്സ് രംഗങ്ങളും പശ്ചാത്തലസംഗീതവും വമ്പൻ ലൊക്കേഷനുകളും നിറച്ചാണ് ഖലീഫ എത്തിയിരിക്കുന്നത്. ആഘോഷിക്കാനും ആർപ്പുവിളിക്കാനും പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന, സീറ്റ് എഡ്ജ് നിമിഷങ്ങളാൽ സമ്പന്നമായ എന്റർടെയ്നറാണ് ഖലീഫ. സ്വർണക്കടത്ത് പശ്ചാത്തലമാക്കി എന്നതിലുപരി അതിനുപിന്നിൽ നടക്കുന്ന ഗൂഢതന്ത്രങ്ങളും കൊടുക്കൽ വാങ്ങലുകളും അതിന്റെ പരിണിതഫലവും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. സ്വർണം ഒരാളെ എങ്ങനെ ഭ്രമിപ്പിക്കുന്നുവെന്നും, അതിന്റെ തിളക്കത്തിനുപിന്നിൽ ഒളിച്ചിരിക്കുന്ന ചതിയുടെ വശവും ഖലീഫ ചർച്ച ചെയ്യുന്നുണ്ട്.
Host : Anjay Das
Producer : RJ Achoo
21 AGO 2026 · സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗിരീഷ് എ.ഡി- നിവിന്‍ പോളി- മമിത ബൈജു ചിത്രമാണ് 'ബെത്ലഹേം കുടുംബ യൂണിറ്റ്'. മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രമായിരുന്ന 'പ്രേമലു'വിന് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രമാണിത്. നിവിന്‍ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം റോം- കോം ജോണറില്‍ പെട്ടതാണ്. ക്ലീന്‍ എന്റര്‍ടെയ്നറായ 'ബെത്ലഹേം കുടുംബ യൂണിറ്റ്' ഓണക്കാലത്ത് കുടുംബ സമേതം വിശ്വസിച്ച് ടിക്കറ്റെടുക്കാവുന്ന ചിത്രമാണ്.
Hosts : Arun & Akash
Producer : RJ Achoo
പുത്തൻ പടങ്ങളെക്കുറിച്ചുള്ള റിവ്യൂ ഇവിടെയുണ്ട് . പടം എങ്ങനെയുണ്ട് എന്ന് ഇനി വേറെ ആരോടെങ്കിലും ചോദിക്കേണ്ടതുണ്ടോ ?
നിർമ്മാണം : ആർ ജെ അച്ചൂ
നിർമ്മാണം : ആർ ജെ അച്ചൂ
Informazioni
| Autore | Mathrubhumi |
| Organizzazione | Mathrubhumi |
| Categorie | Film e TV |
| Sito | - |
| podcast@mpp.co.in |
Copyright 2026 - Spreaker Inc. an iHeartMedia Company