Copertina del podcast

CRIME STORY MALAYALAM | MATHRUBHUMI

  • പെരുമ്പാവൂരിനെ ഞെട്ടിച്ച പ്രണയക്കൊലപാതകത്തിന് പിന്നില്‍ രാസലഹരി|Crime Story

    20 GEN 2024 · പെരുമ്പാവൂരിനെ ഞെട്ടിച്ച പ്രണയക്കൊലപാതകമായിരുന്നു പത്തൊമ്പതുകാരിയായ അല്‍ക്കയുടേത്. ലഹരി ഉപയോഗിക്കുന്ന ബേസിലിന്റെ പ്രണയത്തില്‍നിന്ന് അല്‍ക്കയെ പിന്തിരിപ്പിക്കാന്‍ വീട്ടുകാര്‍ പരമാവധി ശ്രമിച്ചു. രാസലഹരിലായിരുന്ന ബേസിലാകട്ടെ അല്‍ക്ക തന്നെ വഞ്ചിച്ചതായി കരുതി. തന്നെ മറന്നവളുടെ ജീവനെടുക്കാന്‍ തന്നെ അവന്‍ തീരുമാനിച്ചു. അന്നുവരെ അവളോടുണ്ടായിരുന്ന പ്രണയം അവന്‍ മറന്നു. അവതരണം- രാജേഷ് കാരയ്ക്കാട്, സ്‌ക്രിപ്റ്റ്- ബിജു റോക്കി, സൗണ്ട് മിക്‌സിങ്- പ്രണവ് പി.എസ്, പ്രൊഡക്ഷന്‍- ക്ലബ് എഫ്.എം.
    Ascoltato 10 min. 4 sec.
  • പന്നിക്കെണിയില്‍ പിടഞ്ഞുവീണ യുവാക്കള്‍; മൃതദേഹം വീര്‍ത്തുവരാതിരിക്കാന്‍ വയര്‍കീറി കുഴിച്ചുമൂടി   | Crime story

    5 GEN 2024 · രാവിലെ വൈദ്യുതിക്കെണി പരിശോധിക്കാനായി ആനന്ദ്കുമാര്‍ എത്തിയപ്പോഴാണ് രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭയന്നുപോയ അയാള്‍ ഇലകളിട്ട് മൃതദേഹങ്ങള്‍ മൂടി. അതിനാല്‍ മതദേഹങ്ങള്‍ രാത്രിവരെ ആരും കണ്ടില്ല. മരണ വെപ്രാളത്തില്‍ ആകണം ഷിജിത്ത് കൈയ്യില്‍ ഒരു പിടി പുല്ല് മുറുകെ പിടിച്ചിരുന്നു. അവതരണം: രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ബിജു റോക്കി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം
    Ascoltato 7 min. 15 sec.
  • കുഞ്ഞിനെ ചുംബിക്കുന്നതില്‍ തര്‍ക്കം: 30 വെട്ടിന് ഭാര്യയെ കൊന്ന ഭര്‍ത്താവ് | Murder case

    30 DIC 2023 · കുഞ്ഞിനെ ചുംബിക്കുന്നതില്‍ തര്‍ക്കം: 30 വെട്ടിന് ഭാര്യയെ കൊന്ന ഭര്‍ത്താവ് മണ്ണാര്‍ക്കാട് പള്ളിക്കുറിപ്പിലെ സുന്ദരമായ ഒരു ഗ്രാമം പ്രതീക്ഷയോടെ ആളുകള്‍ അവരവരുടെ ദിന ചൈര്യകളിലേക്ക് കടക്കുന്ന സമയമായിരുന്നു. പെട്ടെന്നാണ് ഒരു നിലവിളി അതും ജീവനുവേണ്ടിയുള്ള ഒരു നിലവിളിയായിരുന്നു. വീട്ടിക്കാട് തറവാടിന്റെ അകത്തളത്തില്‍ ജീവനുവേണ്ടിയുള്ള നിലവിളി ആളുകള്‍ ഓടിക്കൂടിയെങ്കിലും ആര്‍ക്കും ഒന്നും മനസിലായില്ല. ചോരയില്‍ പിടയുന്ന ദീപിക. തൊട്ടടുത്ത് കൊലക്കത്തിയുമായി ഒരാള്‍. അവതരണം: രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ജെബിന്‍ കെ ജോസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം
    Ascoltato 8 min. 42 sec.
  • ഗര്‍ഭിണിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി: കാറിലിട്ട് കുത്തിക്കൊലപ്പെടുത്തി കാപ്പിത്തോട്ടത്തില്‍ തള്ളിയ കാമുകന്‍ | 17-year-old pregnant girl kill

    15 DIC 2023 · നിനച്ചിരിക്കാത്ത നേരത്ത് തനിയ്ക്ക് നേരെ കാമുകന്റെ കൊലക്കത്തി താഴുമെന്ന് ആ പെണ്‍കുട്ടി ഒരിക്കലും വിചാരിച്ചിരിക്കില്ല സംഭവിച്ചത് കേട്ടുകേഴ് വിയില്ലാത്ത കൊടുംക്രൂരതയുടെ വാര്‍ത്തയാണ്. ഇന്നത്തെ ക്രൈം സ്റ്റോറി പറയുന്നത് 17കാരിയെ കാമുകന്‍ കാറില്‍ കൊലപ്പെടുത്തിയ അതിക്രൂരമായ സംഭവമാണ്. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പിഎസ്. സ്‌ക്രിപ്റ്റ്: ബിജു റോക്കി. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം 17-year-old pregnant girl killed by boyfriend
    Ascoltato 8 min. 27 sec.
  • കാമുകിയോടൊപ്പം കഴിയാന്‍ ഭാര്യയെ  പ്രണയ ദിനത്തില്‍ കൊലപ്പെട്ടുത്തി, അറസ്റ്റ് 15 വര്‍ഷത്തിന് ശേഷം 

    8 DIC 2023 · കാമുകിയോടൊപ്പം കഴിയാനായി അഹമ്മദാബാദില്‍ വെച്ച് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതി തരുണ്‍ ജിനില്‍ രാജ് മറ്റൊരു വിലാസത്തില്‍ മറ്റൊരാളായി ആള്‍മാറാട്ടം നടത്തി ബാംഗ്ലൂരില്‍ സുഖജീവിതം നയിച്ചു. ഇതിനിടെ വിവാഹവും കഴിച്ചു. 15 വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്. ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വീണ്ടും മുങ്ങി. രണ്ട് പ്രാവശ്യം വിചിത്രമായ ആള്‍മാറാട്ടം നടത്തി ആഡംബര ജീവിതം നയിച്ച കൊലയാളിയുടെ കഥയാണ് ഇന്നത്തെ ക്രൈം സ്റ്റോറി പറയുന്നത്. അവതരണം: രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ബിജു റോക്കി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം
    Ascoltato 10 min. 28 sec.
  • പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടര്‍ പോലും സംശയിക്കാത്ത ഒരു കൊലപാതകം | Murdercase

    1 DIC 2023 · കൊലപാതകം നടന്നു ദിവസങ്ങള്‍ക്ക് ശേഷം താന്‍ രക്ഷപ്പെട്ടു എന്ന ഭാവത്തില്‍ നടന്ന പ്രതി. തന്നിലേക്ക് അന്വേഷണം എത്തില്ല എന്ന് വിചാരിച്ചിരുന്ന അയാള്‍ക്ക് മുമ്പില്‍ രഹസ്യമായി പോലീസ് പിന്തുടര്‍ന്ന് തെളിവുകള്‍ ശേഖരിച്ച് നിയമത്തിന് മുമ്പില്‍ എത്തിച്ച സംഭവമാണ് ക്രൈം സ്റ്റോറിയില്‍. അവതരണം: രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ജെബിന്‍.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം
    Ascoltato 11 min. 41 sec.
  • 17 കുത്തുകളേറ്റ് നിലത്തുവീണ മെറിന്‍: ലോക മലയാളികളെ ഞെട്ടിച്ച കൊലപാതകം | Kerala nurse stabbed and killed by husband

    21 NOV 2023 · 17 കുത്തുകളേറ്റ് നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ ഭര്‍ത്താവ് കാര്‍ കയറ്റി. എനിക്കൊരു കുഞ്ഞുണ്ട്. മരണ വെപ്രാളത്തില്‍ മെറിന്‍ ഓടിയെത്തിവരോടായി പറഞ്ഞു. ഫ്‌ളോറിഡയിലെ കോറല്‍ സ്പ്രിങ്ങ്‌സില്‍ നടന്ന മലയാളി നഴ്‌സിന്റെ അരും കൊലയാണ് ക്രൈം സ്റ്റോറി പറയുന്നത്. അവതരണം; രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ബിജു റോക്കി. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം
    Ascoltato 8 min. 55 sec.
  • കളിക്കൂട്ടുകാരിയെ വെട്ടിക്കൊന്ന പ്രണയപ്പക, ഒപ്പം രാസലഹരിയും, ഒടുവില്‍ ആത്മഹത്യ  | Lover killed girlfriend,

    10 NOV 2023 · പ്രണയപ്പക കൊലപാതകങ്ങളില്‍ കലാശിച്ച സംഭവങ്ങള്‍ പരിശോധിച്ചാല്‍ രാസ ലഹരിയും ഒരു കാരണമായിട്ടുണ്ടെന്ന് മനസിലാക്കാം. ലഹരിക്കടിമയായ കളിക്കൂട്ടുകാരനാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ട അല്‍ക്ക എന്ന നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിയുടെ കഥയാണ് ക്രൈം സ്റ്റോറി ഇന്ന് പറയുന്നത്. അവതരണം: രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ജെബിന്‍ കെ ജോസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. | Lover killed girlfriend,
    Ascoltato 9 min. 51 sec.
  • ' ഞാനൊരു പിശാചാണ്, കുട്ടികളെ നോക്കാന്‍ എനിക്കാവില്ല' ;  ലോകം ഞെട്ടലോടെ വായിച്ച കുറിപ്പ്  | serial killer lucy letby

    1 NOV 2023 · ഏഴ് പിഞ്ചുകുഞ്ഞുങ്ങളെ അതിക്രൂരമായി കൊന്ന യു.കെയിലെ നഴ്‌സ്. ക്രൈം സ്റ്റോറിയില്‍ ഇന്ന് ലൂസി ലെറ്റ്ബി എന്ന കൊടും കൊലയാളിയുടെ കഥയാണ് പറയുന്നത്. ഇന്ത്യന്‍ ഡോക്ടറായ രവി ജയറാമിന്റെ ഇടപെടലാണ് ലൂസിയിലെ കൊലപാതകിയെ പുറത്തുകൊണ്ടുവരാന്‍ പോലീസിനെ സഹായിച്ചത്: അവതരണം: രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ബിജു റോക്കി. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം
    Ascoltato 8 min. 5 sec.
  •  ഒന്നിച്ച് ജീവിയ്ക്കാന്‍ തീരുമാനിച്ചവര്‍ക്കിടയില്‍ അതി ക്രൂരമായി നടന്ന കൊലപാതകം  | Murder case

    27 OTT 2023 · ഫെയ്‌സ്ബുക്കിലൂടെയാണ് നൗഷിദും രേഷ്മയും തമ്മില്‍ സൗഹൃദത്തിലാകുന്നത്. പിന്നീട് ആ സൗഹൃദം പ്രണയത്തിലായി. മൂന്ന് വര്‍ഷത്തോളം ഇരുവരും പ്രണയിച്ചു. പിന്നീട് ആ പ്രണയം രേഷ്മയുടെ കൊലപാതകത്തിലാണ് അവസാനിച്ചത്. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം
    Ascoltato 9 min. 35 sec.
കുറ്റകൃത്യങ്ങളും അവയ്ക്ക് പിന്നിലെ അറിയാക്കഥകളും | True crime stories podcast in malayalam
Contatti
Informazioni

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca