Contatti
Info
Mathrubhumi dotcom Audio Stories
Episodi & Post
Episodi
Post
'അരവണയും നെയ്യും മുതൽ ഭൂമി തട്ടിപ്പ് വരെ സ്വര്‍ണപ്പാളിയേക്കാൾ വലിയ കൊള്ള ശബരിമലയില്‍ നടക്കുന്നുണ്ട്'
23 NOV 2025 · സ്വര്‍ണപ്പാളി മോഷണത്തേക്കാള്‍ വലിയ കൊള്ള ശബരിമലയില്‍ നടക്കുന്നുണ്ടെന്ന് മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ സി.ആര് രാധാകൃഷ്ണന്. ഭക്തന്മാര് കൊണ്ടുവരുന്ന സ്വര്‍ണം മുതല്‍ അരവണയിലും നെയ്യഭിഷേകത്തിനായി വാങ്ങുന്ന നെയ്യിലും വരെ വ്യാപക അഴിമതി നടക്കുന്നുണ്ട്. നാവിനടിയിലും മലദ്വാരത്തിലും വെള്ളം കുടിക്കാന്‍ കൊണ്ടുവരുന്ന ഫ്ളാസ്കിലും വരെ സ്വര്‍ണവും പണവും കടത്തുന്നു. സി.ആര് രാധാകൃഷ്ണന് പറയുന്നു.
21 LUG 2025 · വിഎസ് അച്യുതാനന്ദന് അന്തരിച്ചു. വി.എസ് എന്നാൽ ചരിത്രമാണ്. കേരളത്തിന്റെ, കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം. കണ്ണേ കരളേ വിഎസേ എന്ന ഒറ്റ മുദ്രാവാക്യം മതി സഖാക്കളുടെ നെഞ്ചിലാണ് വിഎസ് എന്നതിന് തെളിവ്.
10 LUG 2025 · 90-ാം പിറന്നാളിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് 14-ാം ദലൈലാമ ടെന്സിന് ഗ്യാറ്റ്സോ, ഒരു പ്രഖ്യാപനം നടത്തുന്നത്. മരണശേഷം തനിക്ക് പിന്‍ഗാമിയുണ്ടാകും. അതാരാണെന്ന് ലോകത്തോട് പറയാനുള്ള അധികാരം താന്‍ സ്ഥാപിച്ച ഗദെന്‍ ഫോദ്രാങ് ട്രസ്റ്റിനു മാത്രമാണ്. പുതിയ ദലൈ ലാമ ആരാണെന്ന് പറയാനുള്ള അധികാരം മറ്റാര്‍ക്കുമല്ല എന്ന ആ പ്രഖ്യാപനം കേട്ട് ഞെട്ടിയത് ചൈനയാണ്. പതിനാലാം ദലൈലാമയുടെ അന്ത്യത്തോടെ ആറു നൂറ്റാണ്ട് പഴക്കമുള്ള ടിബറ്റന്‍ ബുദ്ധിസത്തിന് തിരശ്ശീല വീഴുമെന്ന കണക്കുകൂട്ടലുകള്‍ അവിടെ തകര്‍ന്നടിഞ്ഞു. ടിബറ്റന്‍ ബുദ്ധിസവും, അവരുടെ രാഷ്ട്രീയ പ്രധാന്യവും ഒന്നുകൂടി ചര്‍ച്ചയായി. ആരാണീ ദലൈലാമ, ദലൈലാമയോട് ചൈനക്ക് എന്താണിത്ര വിരോധം? പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതില്‍ ചൈനയ്ക്ക് എന്താണ് കാര്യം. ഹോസ്റ്റ്: അനന്യ ലക്ഷ്മി
16 GIU 2025 · നന്നായി തുടങ്ങും, പക്ഷേ പടിക്കല്‍ കലമുടയ്ക്കും. ക്രിക്കറ്റില്‍ നിര്‍ഭാഗ്യം എന്ന വാക്കിനെ അടയാളപ്പെടുത്താന്‍ ഇന്നലെ വരെ ദക്ഷിണാഫ്രിക്കയോളം പോന്ന മറ്റൊരു പേരില്ലായിരുന്നു. ഒടുവിലിതാ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തില്‍ മുത്തമിട്ട്, നിര്‍ഭാഗ്യമെന്ന ആ ദുര്‍ഭൂതത്തെ അടിച്ച് ബൗണ്ടറി കടത്തിയിരിക്കുന്നു പ്രോട്ടീസ്. നീണ്ട 27 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുള്ള അവരുടെ ആദ്യ ഐസിസി കിരീടം. അല്ലെങ്കിലും അതങ്ങനെയാണ്, കാത്തിരിപ്പുകള്‍ക്ക് എപ്പോഴും ഒരു അറുതിയുണ്ടാകും. അതാണ് കായിക ലോകത്തെ കാവ്യനീതി. കൈവിട്ടുപോയ കിരീടങ്ങളെക്കുറിച്ചോര്ത്ത് അവര്‍ക്കിന്ന് തെല്ലും സങ്കടമില്ല. മറ്റെല്ലാം മറന്ന് ലോര്‍ഡ്സില്‍ ഉയര്‍ത്തിയ ഈ ലോകകിരീടം അവരത്രമേല്‍ നെഞ്ചോട് ചേര്‍ത്തിരിക്കുന്നു. ചോക്കേഴ്സ് എന്ന പരിഹാസവും ഇനിയവര്‍ കേള്‍ക്കേണ്ട. ലോകം കീഴടക്കിയ ചാമ്പ്യന്മാരാണവര്.
16 GIU 2025 · ഇത് രണ്ടാം തവണയാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനാപകടമുണ്ടാകുന്നത്. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1988 ഒക്ബോര്‍ 19-ന് ആയിരുന്നു അഹമ്മദാബാദ് മറ്റൊരു വിമാനാപകടത്തെ അഭിമുഖീകരിച്ചിരുന്നത്. അന്ന് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ AI 113 വിമാനമാണ് അപകടത്തില്‍ പെട്ടത്. 164 പേരാണ് അന്ന് മരിച്ചത്. അപകടത്തില്‍പ്പെട്ട് ബോയിങ് 737-200 വിമാനത്തിന്റെ കാലപ്പഴക്കമാണ് അന്ന് ദുരന്ത കാരണമായി വിലയിരുത്തപ്പെട്ടത്. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടെ 4 വലിയ വിമാനദുരന്തങ്ങളാണ് രാജ്യത്തുണ്ടായത്.
11 GIU 2025 · ഗഗന്യാന് ദൗത്യത്തിന് ശേഷം 2040 ഓടെ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കണം, ഇന്ത്യയുടെ സ്വന്തം സ്പേസ് സ്റ്റേഷനായ ഭാരത് അന്തരീക്ഷ് നിര്‍മിക്കണം - ഇന്ത്യ കണ്ട ഈ ബഹിരാകാശ സ്വപ്നങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് ആക്സിയം മിഷന് 4. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഇന്ത്യക്കാരന് ബഹിരാകാശത്തേക്ക് പോകുന്നുവെന്ന ചരിത്രം കൂടിയാണ് ആക്സിയം - 4 കുറിക്കുന്നത്. ആരാണ് രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോകുന്ന ഇന്ത്യക്കാരനായ ശുഭാന്‍ഷു ശുക്ല? എന്താണ് ആക്സിയം മിഷന് 4? എന്തൊക്കെ പരീക്ഷണങ്ങളാണ് സംഘം ബഹിരാകാശത്ത് നടത്തുക? ഇത് എങ്ങനെയാണ് ഇന്ത്യക്കും ഭാവി ബഹിരാകാശ യാത്രകള്‍ക്കും സഹായകമാവുക? ഹോസ്റ്റ്; അശ്വതി അയനിക്കല്‍
9 GIU 2025 · ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയില്‍വേ ആര്‍ച്ച് പാലം. നദീനിരപ്പില്‍നിന്ന് 359 മീറ്റര്‍ ഉയരം. ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ അധികം ഉയരം. 1315 മീറ്റര്‍ നീളം. കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയും കടുത്ത വെല്ലുവിളികളെ അതിജീവിച്ച് പടുത്തുയര്‍ത്തിയ എഞ്ചിനീയറിങ് വൈഭവം. ചെനാബ് പാലം. സത്യത്തില്‍ രാജ്യത്തിന്റെ വികസന ചരിത്രത്തില്‍ മറ്റൊരു പൊന്‍തൂവലാണ് ചെനാബ് പാലം. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ചെനാബ് നദിക്കു കുറുകെയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ലൈന്‍ പദ്ധതിയിലെ കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാനകണ്ണി. കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍, ഹിമാലയത്തിന്റെ ഹൃദയത്തിലേക്ക് വന്ദേഭാരത് കുതിച്ചുപാഞ്ഞ് തുടങ്ങുമ്പോള്‍ പാലത്തിന്റെ പിറവിയിലേക്ക്, നേരിട്ട വെല്ലുവിളികളിലേക്ക്, നാളെത്തെ പ്രതീക്ഷയിലേക്ക് ഒന്ന് എത്തിനോക്കാം. ഹോസ്റ്റ്: അശ്വതി അയനിക്കല്‍
4 GIU 2025 · അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യഥാര്‍ഥ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സല്ല ഇലോണ്‍ മസ്കാണ് എന്നൊരു തമാശ കുറച്ചുദിവസം മുമ്പ് വരെ വാഷിങ്ടണില്‍ കറങ്ങി നടന്നിരുന്നു. തീരുമാനമെടുക്കുന്നത് ട്രംപാണെങ്കിലും ചരടുവലിക്കുന്നത് മസ്കാണെന്നാണായിരുന്നു ജനസംസാരം. പക്ഷേ ഹണിമൂണ്‍ പിരിയഡ് തീരുന്നതിന് മുമ്പ് തന്നെ അമേരിക്കന്‍ ദാസന്റെയും വിജയന്റെയും ബ്രൊമാന്‍സ് ബ്രേക്കപ്പായി.ഹോസ്റ്റ്: ജി. അനന്യലക്ഷ്മി
28 MAG 2025 · ഭാര്‍ഗവാസ്ത്ര. മെയ്ഡ് ഇന്‍ ഇന്ത്യ ഡ്രോണ്‍ കില്ലര്‍. ഇന്ത്യന്‍ ആയുധശേഷിയിലെ പുതിയ വജ്രായുധം. ഞെട്ടിവിറച്ച പാകിസ്താന് മാത്രമല്ല, ഓപ്പറേഷന് സിന്ദൂറിന് ശേഷം ഇന്ത്യന്‍ ആയുധങ്ങളുടെ പ്രഹരശേഷിയും സൈനിക ശക്തിയും മറ്റ് ലോകരാജ്യങ്ങളും തിരിച്ചറിഞ്ഞിരിക്കുകയാണ്. പാകിസ്താനില്‍ കനത്ത നാശം വിതച്ച ഇന്ത്യയുടെ ബ്രഹ്മോസ് ക്രൂസ് മിസൈലിനായി താത്പര്യം പ്രകടിപ്പിച്ച് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയത് ഇതിനുള്ള തെളിവാണ്. ഇന്ത്യന്‍ നിര്‍മിത യുദ്ധോപകരണങ്ങളുടെ മികവ് ലോകം തിരിച്ചറിഞ്ഞ ഇതേ വേളയിലാണ് പുതിയ ഡ്രോണ്‍ പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം രാജ്യം വിജയകരമായി പൂര്‍ത്തീകരിച്ചത്. ഹോസ്റ്റ്: ജിതേഷ്
23 MAG 2025 · ദേശീയതലത്തില്‍ ബിജെപി ഇതര സംസ്ഥാനങ്ങളുടെ സ്വാധീനം ഇല്ലാതാക്കാനുള്ള ബിജെപിയുടെ ഗൂഢാലോചന, ഈ ചെറുത്തുനില്പില് പരാജയപ്പെട്ടാല്‍ അത് മതേതരത്വ, സോഷ്യലിസ്റ്റ്, റിപ്പബ്ലിക് ഇന്ത്യ എന്ന ആശയത്തിന്റെ അവസാനമാകും'- മണ്ഡലപുനര്‍നിര്‍ണയത്തോട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. കേന്ദ്ര സര്‍ക്കാറിനെതിരെ അദ്ദേഹം തുടങ്ങിവെച്ച പ്രതിഷേധത്തിനൊപ്പം ചേരുകയാണ് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാന സര്‍ക്കാരുകളും. ചെന്നൈയില്‍ നടക്കാനിരിക്കുന്ന സമ്മേളനം ആ പോരാട്ടത്തിന്റെ ആദ്യചുവട് മാത്രം. സത്യത്തില്‍ എന്താണ് മണ്ഡലപുനര്‍നിര്‍ണയം? എന്തുകൊണ്ടാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മാത്രം ഇക്കാര്യത്തെ എതിര്‍ക്കുന്നത്? ബിജെപിക്ക് ഇതില്‍ നേട്ടമുണ്ടോ? | ഹോസ്റ്റ്: അശ്വതി
Mathrubhumi dotcom Audio Stories
Informazioni
| Autore | Mathrubhumi |
| Organizzazione | Mathrubhumi |
| Categorie | News dal mondo dello spettacolo |
| Sito | - |
| webadmin@mpp.co.in |
Copyright 2026 - Spreaker Inc. an iHeartMedia Company